എംഎം മണി തങ്ങളുടെ സമുദായത്തെ അടച്ചാക്ഷേപിക്കുന്നു എന്ന് പാര്‍ട്ടിയിലെ മുതുവാന്‍ സമുദായക്കാരുടെ പരാതി

ഇടുക്കി: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം മണിക്കെതിരെ പാർട്ടിയിലെ മുതുവാൻ സമുദായാംഗങ്ങൾ പരാതി നൽകി. എം.എം മണി മുതുവാൻ സമൂഹത്തെ അടച്ചാക്ഷേപിച്ച് സംസാരിക്കുന്നു എന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്.

മുതുവാൻ സമുദായത്തിൻ്റെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും പരാതിയിൽ ഉന്നയിക്കുന്നു. പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളം ബഹിഷ്ക്കരിക്കുമെന്നും കാണിച്ച് മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ആദിവാസി ക്ഷേമസമിതി അംഗങ്ങളായ പാർട്ടി മെംബർമാർ ഒപ്പിട്ട് പരാതി ശാന്തൻപാറ ഏരിയ കമ്മിറ്റിക്കാണ് കൈമാറിയത്.

Print Friendly, PDF & Email

Leave a Comment

More News