യൂണിയന്‍ കോപ്: ദിവസവും സ്റ്റോറുകളിലെത്തുന്നത് 95 ഫാമുകളില്‍ നിന്നുള്ള 100 ടണ്‍ ഫ്രഷ് പച്ചക്കറികളും പഴങ്ങളും

യൂണിയന്‍ കോപിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ 20 ഇനത്തില്‍പെട്ട ഇലവര്‍ഗങ്ങളാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് യൂണിയന്‍കോപ് ശാഖകളില്‍ ഉപയോഗിക്കുന്നതിന്റെ 30 ശതമാനമാണ്.

ദുബൈ: ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ലഭ്യമാക്കാനാണ് യൂണിയന്‍ കോപ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു. ദിവസവും 100 ടണ്‍ പച്ചക്കറികളും പഴങ്ങളുമാണ് യൂണിയന്‍ കോപ് ശാഖകളിലെത്തുന്നത്. ഇവയില്‍ 60 ടണ്‍ പച്ചക്കറികളും 40 ടണ്‍ പഴവര്‍ഗങ്ങളുമാണ്. കര്‍ശനമായ നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇവയുടെ വിതരണക്കാരുമായി യൂണിയന്‍ കോപ് കരാറുകളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കോപിന്റെ ഓര്‍ഗാനിക് ഫാമുകളായ യൂണിയന്‍ ഫാമുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. 20 ഇനങ്ങളില്‍പെടുന്ന ഇലവര്‍ഗങ്ങളാണ് യൂണിയന്‍ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്നത്. യൂണിയന്‍കോപ് ശാഖകളിലേക്ക് ആവശ്യമായതിന്റെ 30 ശതമാനമാണിത്. സമാനമായ തരത്തില്‍ യൂണിയന്‍കോപിന്റെ ഭാവി ശാഖകളില്‍ ഏതിലെങ്കിലും പച്ചക്കറികള്‍ കൂടി ഉത്‍പാദിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യം പഠനവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഇതിന് പുറമെ, യൂണിയന്‍ കോപിലെത്തുന്ന സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്ക് അറിവ് പകരുന്ന ഒരു ആശയം കൂടിയാണിത്. ഹൈഡ്രോപോണിക്സ് കൃഷിരീതിയുടെ യഥാര്‍ത്ഥ രീതി ഇവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News