കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) 23 ബാങ്ക് അക്കൗണ്ടുകളും, പിഎഫ്‌ഐയെ നിലനിര്‍ത്തുന്ന സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി (ആർഐഎഫ്) ബന്ധപ്പെട്ട പത്ത് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 5 പ്രകാരം പിഎഫ്ഐയുടെ 68,62,081 രൂപയാണ് ആകെ ഇഡി അറ്റാച്ച് ചെയ്തത്. പോപ്പുലർ ഫ്രണ്ടിൻറെ 23 അക്കൌണ്ടുകളും ഇഡി മരവിപ്പിച്ചു.

പണമായി സമാഹരിച്ച വരുമാനം പിഎഫ്ഐ നേതാക്കൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ഉടൻ തന്നെ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിഎഫ്ഐയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് നീക്കത്തെ നിയമാനുസൃതമായ കൈമാറ്റങ്ങളായി കണക്കാക്കാനുള്ള പിഎഫ്ഐയുടെ തന്ത്രമായിരുന്നു ഈ നീക്കങ്ങളെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ നിന്ന് വന്‍ തോതിലാണ് പിഎഫ്ഐ പണം സമാഹരിച്ചത്. പിന്നീട് ഇത് വ്യക്തികളുടെ അക്കൌണ്ടികളിലേക്ക് കൈമാറി സംഘടനാ അക്കൌണ്ടികളിലേക്ക് മാറ്റം ചെയ്യും. ഫണ്ട് കൈമാറ്റത്തിനായി ഇതാണ് പിഎഫ്ഐ ആവർത്തിച്ചു വന്ന രീതിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

2009 മുതൽ 30 കോടിയിലധികം രൂപ നിക്ഷേപം ഉൾപ്പെടെ 60 കോടിയിലധികം രൂപ പിഎഫ്‌ഐയുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അതുപോലെ തന്നെ 2010 മുതൽ ഏകദേശം 58 കോടി രൂപ ആർഐഎഫിന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്,” ഇഡി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഉത്തർപ്രദേശിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പൻറെ അറസ്റ്റിനെ തുടർന്നാണ് ഇഡി പോപ്പുലർ ഫ്രണ്ടിൻറെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടന്നിരുന്നു. ഇതിൻറെ ഭാഗമായി പോപ്പുലർ നേതാവ് എം.കെ അഷറഫിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News