ബസ്സുടമകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്; വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെങ്കില്‍ നടപടി

തിരുവനന്തപുരം: ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ ബസ്സുടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുക, ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികൾ വര്‍ദ്ധിച്ചതിനാലാണ് ഈ നടപടി. പോലീസും മോട്ടോർ വാഹന വകുപ്പും ബസുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായാൽ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. സ്‌റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഡബിള്‍ ബെല്ലടിച്ച്‌ പോവുക, ബസില്‍ കയറ്റാതിരിക്കുക, കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോൾ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ പൊലീസിലോ വാഹന വകുപ്പിലോ പരാതി നല്‍കാമെന്നും, പരാതി ലഭിച്ചാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News