ഇന്ത്യ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നു; മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ പരാമർശത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

മുഹമ്മദ് നബിയെ കുറിച്ച് ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു. തന്റെ പ്രിയപ്പെട്ട പ്രവാചകനെക്കുറിച്ചുള്ള ഇന്ത്യയിലെ ബിജെപി നേതാവിന്റെ പരാമർശത്തെ ഞാൻ ശക്തമായി അപലപിക്കുന്നു, മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതാണ് ലോകം ശ്രദ്ധിക്കേണ്ടതെന്നും ഇന്ത്യ ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഠിനമായി ശാസിക്കുക, നമ്മുടെ പ്രിയപ്പെട്ടവനും വിശുദ്ധനുമായ പ്രവാചകൻ പരമോന്നതനാണ്, എല്ലാ മുസ്ലീങ്ങൾക്കും പ്രവാചകന്റെ സ്നേഹത്തിനും ആദരവിനും വേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിക്കാൻ കഴിയും, അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ വിഷയത്തിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു, “നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെ ബിജെപി നേതാക്കള്‍ നിന്ദ്യമായി ആക്രമിക്കുന്നത് ശക്തമായി അപലപിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ തിരിയാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്ന വിദ്വേഷ നയമാണ് മോദി സർക്കാർ ബോധപൂർവം പിന്തുടരുന്നത്, അവർക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് ഉൾപ്പെടെ.” ഇന്ത്യയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുണം, ഇസ്‌ലാമോഫോബിക് നയങ്ങളിൽ നിന്ന് ഇന്ത്യയെ രക്ഷപ്പെടാൻ ഇതുവരെ അനുവദിച്ചതിൽ ഖേദമുണ്ട്, ഇമ്രാൻ പറഞ്ഞു.

പ്രവാചകനെക്കുറിച്ച് ബിജെപി ഉദ്യോഗസ്ഥരുടെ തീർത്തും വെറുപ്പുളവാക്കുന്നതും അപകീർത്തികരവുമായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് മുസ്‌ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പാകിസ്ഥാന്‍റെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റ് ചെയ്‌തു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനും സമാധാനത്തോടെ തങ്ങളുടെ വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിനും ആചരിക്കുന്നതിനും അവരെ അനുവദിക്കുന്നതിനും ഇന്ത്യ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളുടെ രോഷവും അണപൊട്ടിയൊഴുകുകയാണ്. പ്രസ്താവന മുസ്ലീങ്ങളെ അവഹേളിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ചൂണ്ടിക്കാട്ടി ഖത്തറും കുവൈത്തും ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി. മുഹമ്മദ് നബി (സ)യെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ ആക്ഷേപകരമായ പരാമര്‍ശത്തില്‍ ഖത്തറും ആശങ്ക രേഖപ്പെടുത്തി.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രസ്‌താവനയിറക്കി. ചില വ്യക്‌തികൾ നടത്തിയ പ്രസ്‌താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. ഇത് വ്യക്‌തിപരമായ കാഴ്‌ചപ്പാടുകളാണ്. പ്രസ്‌താവനയിലൂടെ ഇന്ത്യ അറിയിച്ചു. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യമാണ് ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുണ്ട് – ഇന്ത്യ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തതും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കിയതും ഇരു നേതാക്കളുടെയും പ്രസ്താവന വിവാദമാകുകയും, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുകയും, മുസ്ലീം സമുദായത്തിൽ നിന്ന് ശക്തമായ എതിർപ്പുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇരു നേതാക്കൾക്കുമെതിരെ സ്വീകരിച്ച നടപടി തർക്കം അവസാനിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

Print Friendly, PDF & Email

Leave a Comment

More News