വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ബഹറിനിൽ വച്ച് നടത്തുന്ന പതിമൂന്നാമത് ഗ്ലോബൽ കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക്‌ ഓഫ് സൗത്ത് ജേഴ്‌സി പ്രൊവിൻസ് ചെയർമാൻ സ്റ്റാൻലി തോമസിൽ നിന്നും ഗ്ലോബൽ പ്രസിഡന്റ് ഗോപല പിള്ളയും ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ പി.സി. മാത്യുവും കൈപ്പറ്റി. ന്യൂജേഴ്‌സിയിൽ ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ നടന്ന പതിമൂന്നാമത് റീജിയണൽ കോണ്ഫറന്സിൽ വച്ച് നടന്ന ചടങ്ങിൽ റീജിയൻ പ്രസിഡന്റ് സുധീര്‍ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.

വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിയ പ്രതിനിധികൾ റീജിയനു ശക്തി പകർന്നതായി റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസും മറ്റു ഭാരവാഹികളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂഫായർ കേന്ദ്രമാക്കി ഗ്ലോബൽ കോൺഫറന്‍സ് കമ്മിറ്റിയുടെ ഓഫീസ് തുറന്ന് തുടർച്ചയായി പ്രവർത്തിച്ചു വരുന്നതായി കോൺഫറൻസ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ തിരുവത്, ജനറൽ കൺവീനർ എബ്രഹാം സാമുവേൽ എന്നിവർ അറിയിച്ചു. ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 26 വരെയാണ് കോണ്‍ഫറന്‍സ്.

അകാലത്തിൽ പൊഴിഞ്ഞ വേൾഡ് മലയാളി കൗൺസിൽ മുൻ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിമിന്റെ പേരിലുള്ള നഗരിയിലാണ് പരിപാടികൾ അരങ്ങേറുക. ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി, കോമേഴ്‌സ് ആൻഡ് ടൂറിസം രക്ഷാധികാരിത്വം നൽകുന്ന ഗ്ലോബൽ കോൺഫെറൻസ് ലോക മലയാളികൾക്ക് തന്നെ അഭിമാനിക്കാവുന്നതാണെന്നു ജനറൽ കൺവീനർ എബ്രഹാം സാമുവേൽ പറഞ്ഞു.

മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും ഗ്ലോബൽ വൈസ് പ്രെസിഡന്റുമായിരുന്ന ഡോക്ടർ ചെറിയാൻ, മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പറും വേൾഡ് മലയാളി കൗൺസിലിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച ശ്രീ ദേവരാജൻ, മുതലായ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വിശാല കമ്മിറ്റി തന്നെ പ്രവർത്തിച്ചു വരുന്നതായി പി.സി. മാത്യു പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News