വെറൈസന്റെ സി.ഇ.ഒയായി സൗമ്യ നാരായണ്‍ സമ്പത്ത് ജൂലൈ 1-ന് ചുമതലയേല്‍ക്കും

ന്യൂയോര്‍ക്ക്: വെറൈസന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ അമേരിക്കന്‍ സൗമ്യ നാരായണന്‍ സമ്പത്ത് ജൂലൈ 1-ന് ചുമതലയേല്‍ക്കുമെന്ന് വെറൈസന്‍ പത്രപ്രസ്താവനയില്‍ പറയുന്നു.

രണ്ടു ദശാബ്ദത്തോളം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ പരിചയ സമ്പത്തുള്ള സൗമ്യ നാരായണന്‍ 2014 ലാണ് വെറൈസനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇപ്പോള്‍ ബിസിനസ് ചീഫ് റവന്യൂ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. ഈ കമ്പനിയില്‍ വിവിധ തസ്തികകള്‍ വഹിച്ചിട്ടുള്ള പരിചയ സമ്പന്നനായ വ്യക്തിയാണ് സമ്പത്ത്.

കല്‍ക്കത്ത സെന്റ് സേവേഴ്‌സ് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി ഇദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ നിന്നും ചാര്‍ട്ടഡ് അക്കൗണ്ടന്‍സിയിലും, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ.യും നേടിയിട്ടുണ്ട്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന പദവിയില്‍ നിക്ഷിപ്തമായ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുവാന്‍ കഴിയുമെന്നും പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സമ്പത്ത് പറഞ്ഞു.

പ്രഗദ്ഭനും, പ്രശസ്തനുമായ സമ്പത്തിനെ പുതിയ ചുമതലകള്‍ ഏല്‍പിക്കുവാന്‍ കഴിഞ്ഞതില്‍ വെറയ്‌സണ്‍ ചെയര്‍മാന്‍ ഹാന്‍സ് വെസ്റ്റ് ബര്‍ഗ് സംതൃപ്തി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News