നാട്ടിടവഴികളുടെ മാധുര്യമെങ്ങോ
കളഞ്ഞു പോയ്, എങ്കിലുമെന്നോർമകളിൽ
പച്ചച്ചുനിൽക്കുമൊരു ഗ്രാമീണഛായയുടെ
ലാസ്യഭംഗി, കാലം മറയ്ക്കുന്ന പാടുകളിൽ,
അപ്പോഴും മായാതെ പോകുന്ന മൺവീഥികൾ!
അന്ന് ഞാൻ മണ്ണിൽ പതിപ്പിച്ച പാടുകൾ
ഇന്നു ഞാൻ വെറുതെ തിരഞ്ഞു പോയി.
തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു
മൺതരിയെങ്കിലും ശേഷിച്ചു വേണം.
കാണാനിനിയാകുമോ ആ കാഴ്ചകൾ,
മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം.
ഓർമകളുടെ നിശ്വാസമുയർത്തുന്ന,
ചുടുനെടുവീർപ്പുകൾ ആരു കാണാൻ!.
തിരികെ നാം എത്തുമ്പോൾ,ഓർമിക്കുവാനൊരു,
മൺപാതയെങ്കിലും വേണമീ ഭൂമിയിൽ.
5 Thoughts to “മൺപാതകൾ (കവിത): ഹണി സുധീര്‍”
Leave a Comment Cancel reply
More News
-
സംസ്ഥാനത്തുടനീളം ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ച് എത്തിക്കൽ മെഡിക്കൽ ഫോറം
കോഴിക്കോട്: റമദാനിന്റെ ആത്മീയ ചൈതന്യം പങ്കുവെക്കുന്നതിനും ആരോഗ്യപ്രവർത്തകർക്കിടയിൽ സൗഹൃദം പുതുക്കുന്നതിനുമായി എത്തിക്കൽ മെഡിക്കൽ ഫോറം (EMF) കേരളയുടെ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ... -
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പെരുന്നാൾ സന്ദേശം
വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും... -
അസം നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മൂന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി
അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പാർട്ടി 22 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന സ്ഥാനാർത്ഥികളുടെ മൂന്നാമത്തെ പട്ടിക പുറത്തിറക്കി. മുമ്പ്, പാർട്ടി രണ്ട് ഘട്ടങ്ങളിലായി...

ഇത്തിരി വാക്കുകളില്‍ ഒത്തിരി പറയുന്ന കവിത…. ഗൃഹാതുരത്വം വിളിച്ചോതുന്ന കവിത..
ആശംസകള്‍…
ഹണി സുധീറിന്റെ മുന്‍ രചനകള്‍ കൗതുക പൂര്‍വ്വം വായിക്കാറുണ്ട്…. മണ്ണിന്റെ മണമുള്ള എഴുത്തുകള്‍… ഇനിയും ആ തൂലികയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു..
“തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു
മൺതരിയെങ്കിലും ശേഷിച്ചു വേണം.
കാണാനിനിയാകുമോ ആ കാഴ്ചകൾ,
മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം.”
നല്ല വരികള്‍….. ഇനിയും പ്രതീക്ഷിക്കുന്നു.
കവിതയില്‍ ഒളിഞ്ഞിരിക്കുന്ന നോസ്റ്റാള്‍ജിയ… അര്‍ത്ഥവത്തായ വരികള്‍.. അഭിനന്ദനങ്ങള്‍
മിനി കവിതയാണെങ്കിലും വരികള്‍ക്ക് മണ്ണിന്റെ സുഗന്ധം… അഭിനന്ദനങ്ങള്‍..!!