നാട്ടിടവഴികളുടെ മാധുര്യമെങ്ങോ
കളഞ്ഞു പോയ്, എങ്കിലുമെന്നോർമകളിൽ
പച്ചച്ചുനിൽക്കുമൊരു ഗ്രാമീണഛായയുടെ
ലാസ്യഭംഗി, കാലം മറയ്ക്കുന്ന പാടുകളിൽ,
അപ്പോഴും മായാതെ പോകുന്ന മൺവീഥികൾ!
അന്ന് ഞാൻ മണ്ണിൽ പതിപ്പിച്ച പാടുകൾ
ഇന്നു ഞാൻ വെറുതെ തിരഞ്ഞു പോയി.
തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു
മൺതരിയെങ്കിലും ശേഷിച്ചു വേണം.
കാണാനിനിയാകുമോ ആ കാഴ്ചകൾ,
മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം.
ഓർമകളുടെ നിശ്വാസമുയർത്തുന്ന,
ചുടുനെടുവീർപ്പുകൾ ആരു കാണാൻ!.
തിരികെ നാം എത്തുമ്പോൾ,ഓർമിക്കുവാനൊരു,
മൺപാതയെങ്കിലും വേണമീ ഭൂമിയിൽ.
5 Thoughts to “മൺപാതകൾ (കവിത): ഹണി സുധീര്‍”
Leave a Comment Cancel reply
More News
-
പിഎസ്സി പരീക്ഷാ ക്രമക്കേട്: ചെയർമാനും അഡീഷണൽ സെക്രട്ടറിയും ചേർന്നാണ് നിർണായക തീരുമാനങ്ങളെടുത്തതെന്ന് സെക്രട്ടറി; ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്സി) ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. പരീക്ഷയുടെ മൂല്യനിർണയത്തിലും... -
എന്റെ കേരളം എത്ര സുന്ദരം! ഐക്യകേരളത്തിന് 70 വയസ്സ്; കേരളപ്പിറവി ദിനത്തിൽ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും ഉയർത്തിക്കാട്ടി പുതിയ ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം: മലയാളികളുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ കേരളം രൂപീകൃതമായിട്ട് 70 വർഷം. ഐക്യകേരളത്തിന്റെ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാകുന്ന ചരിത്രമുഹൂർത്തത്തിൽ... -
പിഎസ്സി പരീക്ഷാ തട്ടിപ്പ്: അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും; ഉടൻ നോട്ടീസ് നൽകി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) പരീക്ഷകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. മുൻ പിഎസ്സി ചെയർമാനും...

ഇത്തിരി വാക്കുകളില്‍ ഒത്തിരി പറയുന്ന കവിത…. ഗൃഹാതുരത്വം വിളിച്ചോതുന്ന കവിത..
ആശംസകള്‍…
ഹണി സുധീറിന്റെ മുന്‍ രചനകള്‍ കൗതുക പൂര്‍വ്വം വായിക്കാറുണ്ട്…. മണ്ണിന്റെ മണമുള്ള എഴുത്തുകള്‍… ഇനിയും ആ തൂലികയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു..
“തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു
മൺതരിയെങ്കിലും ശേഷിച്ചു വേണം.
കാണാനിനിയാകുമോ ആ കാഴ്ചകൾ,
മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം.”
നല്ല വരികള്‍….. ഇനിയും പ്രതീക്ഷിക്കുന്നു.
കവിതയില്‍ ഒളിഞ്ഞിരിക്കുന്ന നോസ്റ്റാള്‍ജിയ… അര്‍ത്ഥവത്തായ വരികള്‍.. അഭിനന്ദനങ്ങള്‍
മിനി കവിതയാണെങ്കിലും വരികള്‍ക്ക് മണ്ണിന്റെ സുഗന്ധം… അഭിനന്ദനങ്ങള്‍..!!