നൈനിറ്റാളിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു

രാംനഗർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ രാംനഗറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന സ്റ്റേഷൻ വാഗൺ ധേല നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു.

പഞ്ചാബിലെ പട്യാല സ്വദേശികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികൾ. ചിലർ ഉത്തരാഖണ്ഡിൽ നിന്നുള്ളവരുമുണ്ടായിരുന്നു. ആകെ 10 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു സ്ത്രീ യാത്രക്കാരിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

അപകടത്തിൽ കുറഞ്ഞത് മൂന്ന് പുരുഷന്മാരും ആറ് സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എസ്ഡിഎം ഗൗരവ് ചത്വാൾ പറഞ്ഞു. അപകടത്തിൽ മരിച്ച വിനോദസഞ്ചാരികളിൽ രണ്ടുപേർ രാംനഗർ സ്വദേശികളാണ്. ഇതേക്കുറിച്ച് അന്വേഷിച്ച ശേഷമേ ബാക്കി വിവരങ്ങൾ പുറത്തുവിടൂ. വാഹനം അമിത വേഗതയിൽ പോയതാണ് അപകടത്തിന് കാരണമെന്ന് എസ്ഡിഒ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News