ഡാളസ് കേരള അസ്സോസിയേഷന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

ഗാര്‍ലന്റ്: അമേരിക്കയുടെ 246-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഡാളസ് കേരള അസ്സോസിയേഷന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാര്‍ലാന്റിലുള്ള അസ്സോസിയേഷന്‍ ഓഫീസില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ജൂലായ് നാലിന് രാവിലെ 9.30നു ചുട്ടുപൊള്ളുന്ന വെയിലിനേ പോലും അവഗണിച്ചു അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ പതാക ഉയര്‍ത്തിയതിനുശേഷം അമേരിക്കന്‍ ദേശീയഗാനം എല്ലാവരും ഒരേ സ്വരത്തില്‍ ആലപിച്ചു.

1776 ജൂലായ് നാലിന് ഇംഗ്ലീഷ് ആധിപത്യത്തില്‍ നിന്നു അമേരിക്കയിലെ 13  കോളനികള്‍ ചേര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന്റെ ഓര്‍മ്മകള്‍ തലമുറുകളിലേക്ക് പകര്‍ന്ന് നല്‍കണമെന്നും, അമേരിക്കന്‍ ഭരണഘടനയോടും, ജനാധിപത്യത്തോടും കൂറുള്ളവരായിരിക്കണമെന്നും ഹരിദാസ് തങ്കപ്പന്‍ ഓര്‍മ്മിപ്പിച്ചു.

കേരള അസ്സോസിയേഷന്‍ ഭാരവാഹികളായ മന്‍ജിത് കൈനിക്കര്‍, സാമുവേല്‍ യോഹന്നാന്‍, ഐ.വര്‍ഗീസ്, ജോയ് ആന്റണി, ഐസിഇസി ഭാരവാഹികളായ, ജോര്‍ജ് ജോസ്ഫ് വിലങ്ങോലില്‍, ചെറിയാന്‍ ചൂരനാട്, സുരേഷ് അച്ചുതന്‍, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റും, മുന്‍ പബ്ലിക്കേഷന്‍ ഡയറക്ടറുമായ സിജു വി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News