മുലായം സിംഗ് യാദവിന്റെ ഭാര്യ സാധന ഗുപ്ത യാദവ് അന്തരിച്ചു

ഗുരുഗ്രാം: സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ഭാര്യ സാധന ഗുപ്ത യാദവ് ശനിയാഴ്ച അന്തരിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന അവരെ നാല് ദിവസം മുമ്പ് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മേദാന്ത മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

നേരത്തെ ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ എയർ ആംബുലൻസിൽ ഗുരുഗ്രാമിലെത്തിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുലായം സിംഗ് യാദവ് അവരെ ആശുപത്രിയിൽ കാണാൻ എത്തിയിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

മുലായം സിംഗ് യാദവിനെക്കാൾ 20 വയസ്സിന് ഇളയ രണ്ടാമത്തെ ഭാര്യയായിരുന്നു സാധന ഗുപ്ത. മകന്റെ പേര് പ്രതീക് യാദവ്, ഭാരതീയ ജനതാ പാർട്ടി നേതാവ് അപർണ യാദവ് മരുമകൾ.

Print Friendly, PDF & Email

Leave a Comment

More News