പൗരന്മാർക്ക് രാഷ്ട്രപതി ഈദുല്‍ അദ്‌ഹ ആശംസകള്‍ നേർന്നു

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശനിയാഴ്ച പൗരന്മാര്‍ക്ക് ഈദുല്‍ അദ്‌ഹ ആശംസകൾ നേർന്നു. ഈ ദിനം മനുഷ്യരാശിക്ക് വേണ്ടിയുള്ള ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണെന്ന് എന്ന് അദ്ദേഹം പറഞ്ഞു

ഈ അവസരത്തിൽ എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരീസഹോദരന്മാർക്കും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഈദ്-ഉൽ-അദ്ഹ എന്ന ആഘോഷം മനുഷ്യരാശിക്കുള്ള ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ്. ഹസ്രത്ത് ഇബ്രാഹിം കാട്ടിത്തന്ന ആത്മത്യാഗത്തിന്റെ പാത പിന്തുടരാൻ ഈ ആഘോഷം നമ്മെ പ്രചോദിപ്പിക്കുന്നു.

“ഈ അവസരത്തിൽ, മനുഷ്യരാശിയുടെ സേവനത്തിനായി സ്വയം സമർപ്പിക്കാനും രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം,” രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News