കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ഡി.ഇ ഓഫീസ് മാർച്ച്‌

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി. ഡി ഇ ഓഫീസ് മാർച്ച്‌ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ കരീപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ നീതി നിഷേധത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി ഡി. ഡി. ഇ ഓഫീസിലേക്ക് ബഹുജന മാർച്ച്‌ നടത്തി.

താത്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ, എയ്ഡഡ് മേഖലയിൽ കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി. ഡി. ഇ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചത്.

മലബാർ മേഖലയോട് വിശിഷ്യ കോഴിക്കോട് ജില്ലയോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും, ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്നും ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ കരീപ്പുഴ പറഞ്ഞു. മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികൾ പരിഹരിക്കും എന്നാ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാകണം എന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികൾ പരിഹരിക്കാൻ കോടതി ഉത്തരവ് ഉണ്ടായിരിക്കെ സർക്കാർ സ്വീകരിക്കുന്ന നിഷേധ നിലപാട് വിദ്യാർത്ഥികളോടുള്ള കടുത്ത വഞ്ചനയാണെന്നും ഈ അധ്യയന വർഷം തന്നെ ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറ മുജീബ് റഹ്‌മാൻ പറഞ്ഞു.ഇനിയും വിദ്യാർത്ഥികളുടെ അവകാശങ്ങളോട് മുഖ തിരിഞ്ഞു ഇരിക്കാൻ ആണ് സർക്കാർ തീരുമാനം എങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടി സമാപനവും നടത്തി.വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ടി. കെ മാധവൻ,ജില്ലാ സെക്രട്ടറി ഫ്രറ്റേണിറ്റി മൂവ്മെന്റ് ആയിഷ മന്ന എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി ജില്ല സെക്രട്ടറിമാരായ ആദിൽ അലി, മുബഷിർ, ആയിഷ റഈസ് കുണ്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News