കാമുകന്റെ ജാതകത്തിലെ ചൊവ്വാ ദോഷം; യുവതി ആത്മഹത്യ ചെയ്തു

കാസർകോട്: കാമുകന്റെ ജാതക ഫലത്തില്‍ ചൊവ്വാ ദോഷമുണ്ടെന്ന് അറിഞ്ഞ യുവതി ആത്മഹത്യ ചെയ്തു. വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ നിരാശയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. ചെമ്മനാട് സ്വദേശി മല്ലിക (22) യാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുമ്പള സ്വദേശിയുമായി മല്ലിക പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ ജാതകം നോക്കിയപ്പോൾ യുവാവിന് ചൊവ്വാ ദോഷമുണ്ടെന്ന് കണ്ടെത്തി. അതോടെ വിവാഹവും മുടങ്ങി. ജൂണ്‍ ഒന്നാം തിയ്യതിയായിരുന്നു സംഭവം.

ഇതറിഞ്ഞ മല്ലിക വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ മല്ലികയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റ് മല്ലികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജാതകം ചേരാത്തതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഈ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്.

Print Friendly, PDF & Email

Related posts

Leave a Comment