ഇന്ധനം ലാഭിക്കാൻ സ്വിഫ്റ്റ് ബസ്സുകള്‍ക്ക് കെ‌എസ്‌ആര്‍‌ടിസി പരിഷ്ക്കാരങ്ങള്‍ വരുത്തുന്നു

തിരുവനന്തപുരം: ഇന്ധനം ലാഭിക്കാൻ ജന്റം, സ്വിഫ്റ്റ് ബസുകളെ കെ‌എസ്‌ആര്‍‌ടി‌സി ബൈപാസ് റൈഡറുകളാക്കുന്നു. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ ബസുകളാണ് ആദ്യം ബൈപാസ് റൈഡറായി ഡീലക്സ് ബസുകളായി ഓടും.

പുതിയ ഉത്തരവ് പ്രകാരം സർവീസ് ആരംഭിക്കുന്ന ബസ് സ്റ്റാൻഡും സർവീസ് അവസാനിക്കുന്ന ബസ് സ്റ്റാൻഡും ഒഴികെ പല സ്റ്റാൻഡുകളിലും ബസ് കയറുകയില്ല. പകരം പ്രധാന ജംക്‌ഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഇത് ഇന്ധനവും സമയവും ലാഭിക്കുമെന്ന് മാനേജ്‌മെന്റ് പറയുന്നു. ഇതുവഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാനേജ്‌മെന്റ് പരിഗണിക്കുന്നില്ല. രാത്രി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് മാനേജ്‌മെന്റ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് എന്‍എച്ച് വഴിയുള്ള കെഎസ്ആര്‍ടി ബസുകള്‍ ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, വൈറ്റില ഹബ്, അങ്കമാലി, തൃശൂര്‍, കോഴിക്കോട് സ്റ്റാന്‍ഡുകളിലും ചില ഫീഡര്‍ സ്റ്റേഷനുകളിലും കയറും. ബാക്കി സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. എംസി റോഡ് വഴി പോകുന്ന ബസുകള്‍ തിരുവനന്തപുരം വിട്ടാല്‍ ചടയമംഗലം, തിരുവല്ല, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, കോഴിക്കോട് ബസ് സ്റ്റാന്‍ഡുകളിലും ചില ഫീഡര്‍ സ്റ്റേഷനുകളിലും കയറും.

മറ്റെല്ലാ പ്രധാന സ്റ്റോപ്പുകളിലും സ്റ്റാൻഡിന് പുറത്തും സ്റ്റോപ്പുകൾ ഏർപ്പെടുത്തും. ബസ് സ്റ്റോപ്പുകളും റിഫ്രഷ്‌മെന്റ് സമയവും ബസുകളിൽ പ്രദർശിപ്പിക്കും. അതത് സ്ഥലങ്ങളിലെ യൂണിറ്റ് അധികൃതരും സ്ക്വാഡ് യൂണിറ്റ് ഭാരവാഹികളും യാത്രക്കാരെ സഹായിക്കണമെന്നും മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News