ബിസിഎം കോളേജിന്റെ ടെറസ്സില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: ബിസിഎം കോളേജിന്റെ ടെറസ്സില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പന്തം എടപ്പോള്‍ സ്വദേശിനി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പെൺകുട്ടി കോളേജ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നേരത്തേയും പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News