കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സാംസ്ക്കാരിക സമ്മേളനവും പി. കേശവ ദേവ് അനുസ്മരണവും

ഡാളസ് : പ്രശസ്ത നോവലിസ്റ്റും ചെറുകഥാ കൃത്തും നാടകകൃത്തുമായിരുന്ന പി. കേശവ ദേവിന്റെ സ്മരണർത്ഥം കേശവ ദേവ് ട്രസ്റ്റ്‌ നൽകുന്ന പുരസ്കാരം കഴിഞ്ഞ 18 വർഷമായി നടന്നു പോകുന്നു. വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകൾക്കാണ് പുരസ്‌കാരം നൽകുന്നത്. സാഹിത്യം, ആരോഗ്യ-സാമൂഹ്യമേഖലയിലെ പ്രവർത്തനം കൂടാതെ ഇത്തവണ മുതൽ കേരളത്തിന് പുറത്ത് മലയാള ഭാഷക്കും സാഹിത്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനക്കും വേണ്ടിയും അവാർഡ്‌ ഏർപ്പെടുത്തിരിക്കുന്നു. പ്രഥമ മലയാളം പുരസ്കാരം കേരള അസോസിയേഷൻ ഓഫ് ഡള്ളസിന് ലഭിച്ചു.

അസോസിയേഷൻ ഓഫ് ഡാലസിന്റെ സാംസ്ക്കാരിക – സാഹിത്യ പ്രവർത്തനത്തെയും, വിപുലമായ ഗ്രന്ഥശാലയെയും, മലയാളം പഠന കളരിയെയും മുൻ നിർത്തിയായിരുന്നു പുരസ്കാരത്തിന് നിർണ്ണായകമായത്.

കേശവദേവ് ട്രസ്റ്റ് പതിനഞ്ചാമത് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രശസ്ത ഡോക്ടറും ഭാഷ പണ്ഡിതനും സാഹിത്യക്കാരനുമായ ഡോ. എം. വി. പിള്ളക്ക്‌ ലഭിച്ചപ്പോൾ തദവസരത്തിൽ ഡോ. എം. വി. പിള്ള നടത്തിയ മറുപടി പ്രസംഗത്തിൽ കേശവദേവ് പുരസ്കാരത്തിനായി തന്നെ തിരെഞ്ഞെടുത്തതു വഴി പ്രവാസ സംഘടനകൾക്കും സാഹിത്യക്കാരൻമാർക്കും ഭാഷ സ്നേഹികൾക്കുമുള്ള ഒരംഗീകരമായി ഞാൻ ഇതിനെ കാണുന്നു. കാരണം മലയാള ഭാഷയെ അകലെ നിന്ന് സ്നേഹിക്കുകയും മലയാള സാഹിത്യത്തെ അകലെ നിന്നാസ്വദിക്കുകയും ചെയ്യുന്ന സാഹിത്യ കാരന്മാർ, സംഘടനകൾ, സാഹിത്യ സഹൃദയർ എന്നിവരെയൊക്കെ തന്നെ വരും വർഷങ്ങളിൽ കേശവദേവ് പുരസ്കാരങ്ങളുടെ ഭാഗമാക്കേണ്ടതാണെന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തുകയുണ്ടായി.

കാരണം കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ ഏഴിലൊന്നു ഭാഗം കേരളത്തിന്‌ പുറത്താണ്. അവരൊക്കെ തന്നെ ഈ കാലമത്രയും അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. അവരിലൊരാളെ വിളിച്ചു വരുത്തി ആദരിക്കുക വഴി കേശവദേവ് ട്രസ്റ്റ്‌ ഒരു പുതിയ മാനം സൃഷ്ടിച്ചിരിക്കുന്നു. അതു വഴി വിദേശത്തുള്ള സംഘടനകൾ സഹൃദയർ എന്നിവരൊക്കെ നിങ്ങളെ സ്നേഹപൂർവ്വം അഭിനന്ദിക്കും എന്നതിൽ ഒരു തർക്കവുമുണ്ടാകുകയില്ല.

അതിനായി തനിക്ക് ലഭിച്ച അമ്പതിനായിരം രൂപ ആ കാര്യത്തിനായി വിനയോഗിക്കാൻ ഈ തുക സംഘാടക സമിതിയെ തിരിച്ചേൽപ്പിക്കുന്നതായും പി. കേശവദേവ് സാഹിത്യ പുരസ്കാരം സവിനയം സ്വീകരിക്കുന്നതായും ഡോ. എം വി പിള്ള സംസാരിക്കുകയുണ്ടായി. അതുകൊണ്ടുതന്നെയും കേശവദേവ് ട്രസ്റ്റ്‌ ഉപദേശക സമിതി തീരുമാനം ഏറ്റെടുത്തു മലയാളം പുരസ്കാരം പ്രഖ്യാപിച്ചത്.

പി. കേശവ ദേവ് തന്റെ കാഴ്ചയില്‍ അധ:കൃതരായ ഒരു സമൂഹത്തിന്റെ കഥകളെയും കഥാപാത്രങ്ങളെയും നിറച്ചപ്പോള്‍ അദ്ദേഹം മലയാളത്തിന്റെ സാഹിത്യലോകത്ത് സാർവകാലീകവും കലാതിവർത്തിയുമായ എഴുത്തുക്കാരനായി. അദ്ദേഹത്തിന്റെ അനുസ്മരണയും മലയാളം പുരസ്കാര ജേതാവായ കെ എ ഡി യുടെ അനുമോദനസദസുമായി ഇത്തവണത്തെ സാംസ്ക്കാരിക സമ്മേളനം നടത്തിയത്. പ്രസ്തുത പരിപാടി പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ സ്വാഗതം പറയുകയും എം സി യായും അവാർഡ്‌ വേദിയുടെ അനുഭവങ്ങൾ പങ്കുവെച്ചു ഹിമ രവിന്ദ്രനാഥ്‌ സംസാരിച്ചു. മുഖ്യ പ്രഭാഷണം ഡോ. എം. വി പിള്ള യായിരുന്നു. നന്ദി സെക്രട്ടറി അനശ്വരം മാമ്പിള്ളി രേഖപ്പെടുത്തി . കെ എ ഡി യുടെ മുൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും ഇന്ത്യൻ കൽചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്റർ (ഐ സി ഇ സി) പ്രസിഡന്റ്‌ ജോർജ് ജോസഫ് വെലങ്ങോലിൽ സെക്രട്ടറി ജോസ്ഒച്ചാലിൽ എന്നിവരുടെയൊക്കെ സാന്നിധ്യം പരിപാടിയെ കൂടുതൽ ശോഭയുള്ളതാക്കി.

Print Friendly, PDF & Email

Leave a Comment

More News