RSS വേദിയിലെത്തി ഉത്തരേന്ത്യയെ വാഴ്ത്തി; കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിനെ സിപി‌എം പരസ്യമായി തള്ളിപ്പറഞ്ഞു

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സി.പി.ഐ.എം പരസ്യമായി തള്ളിപ്പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മേയർ സംസാരിച്ച രീതിയെ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വിമര്‍ശിച്ചു.

സി.പി.ഐ.എം എക്കാലവും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ സമീപനം. ഇത് സിപിഎമ്മിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ മേയറുടെ നിലപാട് പരസ്യമായി തള്ളാനാണ് പാർട്ടിയുടെ തീരുമാനമെന്നും പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷകസംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും സംഭവം വിവാദമായതിനെത്തുടര്‍ന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യമായി മേയറെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ബാലഗോകുലം സ്വത്വ 2022 എന്ന മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. കുട്ടികളെ വളർത്തുന്നതിൽ കേരളം ഉത്തരേന്ത്യയെക്കാൾ പിന്നിലാണെന്ന മേയറുടെ പരാമർശവും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News