എക്സ്പാറ്റ് സ്പോര്‍ട്ടീവ് അഖില കേരള വടം വലി; രജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി അഖില കേരള വടംവലി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.

സപ്തംബര്‍ 30 വെള്ളിയാഴ്ച റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ വച്ചാണ്‌ ടൂര്‍ണമെന്റ് നടക്കുക. പുരുഷ – വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 3363 0616, 6648 4810 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

 

Print Friendly, PDF & Email

Leave a Comment

More News