ക്രിസ് തോപ്പിൽ മന്ത്ര ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ്

മന്ത്രയുടെ ഏറ്റവും ശക്തമായ റീജിയണുകളിൽ ഒന്നായ ന്യൂയോർക്കിന്റെ വൈസ് പ്രസിഡന്റ് ആയി ക്രിസ് തോപ്പിലിനെ തിരഞ്ഞെടുത്തു. ക്രിസ് തോപ്പിൽ 1985-ൽ റാന്നിയിൽ നിന്ന് അമേരിക്കയിലെത്തി. ഹിന്ദു യംഗ് മെൻസ് അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത് വരെ ഹൈമയുടെ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റായിരുന്നു. വംശമോ മതമോ നോക്കാതെ, വിവിധ ഹിന്ദു സമൂഹങ്ങളെ ഏകോപിപ്പിക്കുകയും അവരെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്ന ഹൈമയിൽ പ്രവർത്തിച്ച പാരമ്പര്യം മന്ത്രയിലെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് മുതൽകൂട്ടാകും. സനാതന മൂല്യങ്ങളിൽ, സർവോദയ നേതാവ് എം.പി. മന്മഥൻ, മക്കപ്പുഴ വാസുദേവൻ പിള്ള എന്നിവരുടെ ആശയങ്ങളാണ് അദ്ദേഹം പിന്തുടരുന്നത്.

പത്തനംതിട്ട ജില്ലയിലെ റാന്നി സെന്റ് തോമസ് കോളേജിൽ നിന്ന് കെമിസ്ട്രി ബിരുദധാരിയാണ് തോപ്പിൽ. വിരമിച്ച സിവിൽ സർവീസ് ജീവനക്കാരനായ അദ്ദേഹം നിലവിൽ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കർമ്മനിരതനാണ്. ഭാര്യ വത്സല കൃഷ്ണ, മക്കൾ: റാണി കൃഷ്ണ, നന്ദിനി കൃഷ്ണ.

Print Friendly, PDF & Email

Leave a Comment

More News