മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

ടെക്സസ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയിലെ പെരുന്നാളും 10-ാം വാര്‍ഷികവും ഒക്ടോബര്‍ 29, 30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍തൃനാമത്തില്‍ താല്പര്യപ്പെടുന്നു.

പെരുന്നാളിന്റെ മുനോടിയായി 23-ാം തിയ്യതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കൊടിയേറ്റം വികാരി വെരി റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പയും, സഹവികാരി റവ. ഫാ. മാര്‍ട്ടിന്‍ ബാബുവും ചേര്‍ന്ന് നിര്‍‌വ്വഹിച്ചു.

29-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6:30-ന് സന്ധ്യാ പ്രാര്‍ത്ഥന, ധ്യാനപ്രസംഗം, പ്രദക്ഷിണം. 30-ാം തിയ്യതി ഞായറാഴ്ച അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10-ാം വാര്‍ഷികത്തിന്റെ സോവനീര്‍ പ്രകാശനം, പ്രദക്ഷിണം, ആശീര്‍‌വാദം, ഉച്ച ഭക്ഷണം എന്നിവ.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വെരി റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പയും, സഹവികാരി റവ. ഫാ. മാര്‍ട്ടിന്‍ ബാബുവും എല്ലാ വിശ്വാസികളേയും ക്ഷണിച്ചുകൊള്ളുന്നു.

Print Friendly, PDF & Email

Leave a Comment

More News