ബെന്നി സെബാസ്റ്റ്യൻ ലാസ് വെഗാസിൽ അന്തരിച്ചു

ലാസ് വെഗാസ്: എരുമേലി ഉമിക്കുപ്പ തുണ്ടത്തികുന്നേൽ പരേതനായ ദേവസ്യാച്ചൻറെയും മറിയാമ്മയുടെയും മകനും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) വെസ്റ്റേൺ റീജിയൻ വൈസ് ചെയർമാനുമായ ബെന്നി സെബാസ്റ്റ്യൻ (51 വയസ്സ്) അന്തരിച്ചു. ഭാര്യ ബീനാ തോമസ് അഞ്ചൽ മുട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: ആരൺ, അർണോൾഡ് (രണ്ടുപേരും വിദ്യാർത്ഥികൾ)

സഹോദരങ്ങൾ: ജേക്കബ് ദേവസ്യ, എൽസമ്മ മാത്യു, തോമസ് ടി.ഡി, ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ (വിൻസെൻഷ്യൽ സഭാംഗം), ജോസഫ് സെബാസ്റ്റ്യൻ, മാത്യു ടി.ഡി.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഒക്ടോബർ 29 നു ശനിയാഴ്ച രാവിലെ 11:30 മുതൽ ലാസ് വേഗസ് സെന്റ് മദർ തെരേസ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ( 24- S Cholla Street, Henderson 89015) ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് മൃതദേഹം പാം മോർച്ചറിയിൽ സംസ്‌കരിക്കുന്നതുമാണ് (Palm Mortuary, 7600, S Eastern Avenue, Las Vegas 89123)

ലാസ് വേഗാസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ബെന്നി സെന്റ് മദർ തെരേസ സീറോ മലബാർ കാത്തലിക് ഇടവകയിലെ മുൻ കൈക്കാരനും കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ സെക്രട്ടറിയായും സേവനമനുഷ്ടിസിച്ചിരുന്നു.

ഒഐസിസി വെസ്റ്റേൺ റീജിയൻ വൈസ് ചെയർമാനായിരുന്ന ബെന്നിയുടെ അകാല വേർപാട് മൂലം അമേരിക്കയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒഐസിസി യുഎസ്‌എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി ,മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം, മറ്റു നാഷണൽ, റീജിയണൽ ഭാരവാഹികൾ എന്നിവർ അനുശോചനം അറിയിച്ച്‌ പറഞ്ഞു.

വെസ്റ്റേൺ റീജിയന്റെ പ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിക്കുമ്പോൾ മുതൽ മുന്നിൽ നിന്ന് നയിച്ച ബെന്നിയുടെ ആകസ്മിക വേർപാടിൽ റീജിയൽ ഭാരവാഹികളായ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, വൈസ് ചെയർമാൻ ജോൺ ജോർജ്, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ജെനു മാത്യു തുടങ്ങിയവർ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബിനു ആന്റണി 702 427 8960, ജോജൻ തോമസ് 702 688 3244

Print Friendly, PDF & Email

Leave a Comment

More News