സല്‍മാന്‍ റുഷ്ദികു നേരെ നടന്ന വധശ്രമത്തെ അപലപിച്ചു പ്രസിഡൻറ് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി :ന്യൂയോര്‍ക്കിൽ കഴിഞ്ഞ ദിവസം പ്രസിംഗിക്കുന്നതിനിടെ ആക്രമിക്കപ്പെട്ട വിശ്വ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചും ആക്രമത്തെ അപലപിച്ചും .എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചും അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ശനിയാഴ്ച വൈറ്റ് ഹൗസിൽ നിന്നും പ്രസ്താവന പുറത്തിറക്കി..ഈ സംഭവം എന്നെയും പ്രഥമ വനിത ജിൽ ബൈഡനെയും ഞെട്ടിച്ചുവെന്നും പ്രസ്താവനയിൽ തുടർന്ന് പറയുന്നു.

സംഭവത്തിനുശേഷം അക്രമിയെ പെട്ടെന്ന് കീഴടക്കാനും , പ്രഥമ ശുശ്രുഷ നൽകുന്നതിനും നേത്ര്വത്വം നൽകിയ ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെ ബൈഡൻ അഭിനന്ദിച്ചു .

സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായും സംസാരിക്കാൻ ക ഴിയുന്നുണ്ടെന്നും ശനിയാഴ്ച വൈകി കിട്ടിയ റിപ്പോർട്ടിൽ പറയുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആരോ ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടാവാമെന്നാണ് കണക്കുകൂട്ടൽ. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഹാദി മേത്തർ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു.ആകരമണത്തെ തുടർന്ന് രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകിരുന്നു.

ഒരു കണ്ണിന് പരുക്കുണ്ടെന്നും കൈകളുടെ ഞരമ്പുകൾക്കും കരളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സഹായി ആൻഡ്രൂ അറിയിച്ചു.

റുഷ്ദിയെ പിന്തുണച്ചതിന് ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ. റൗളിംഗിന് നേരെയും വധഭീഷണി

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചതിന് ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി. പാകിസ്ഥാനില്‍ നിന്നുള്ള മതമൗലികവാദിയാണ് റൗളിംഗിന് നേരെ വധഭീഷണി മുഴക്കിയത്.

സല്‍മാന്‍ റുഷ്ദിയ്ക്ക് കുത്തേറ്റതിന് പിന്നാലെ ‘ ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്. അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ജെ. കെ. റൗളിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിനെതുടര്‍ന്ന് ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ് എന്ന ഭീഷണി സന്ദേശം പാകിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസീസ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് റൗളിംഗിന് ലഭിക്കുകയായിരുന്നു.

ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി. പാകിസ്ഥാനില്‍ നിന്നുള്ള മതമൗലികവാദിയാണ് റൗളിംഗിന് നേരെ വധഭീഷണി മുഴക്കിയത്.

സല്‍മാന്‍ റുഷ്ദിയ്ക്ക് കുത്തേറ്റതിന് പിന്നാലെ ‘ ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്. അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ജെ. കെ. റൗളിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിനെതുടര്‍ന്ന് ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ് എന്ന ഭീഷണി സന്ദേശം പാകിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസീസ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് റൗളിംഗിന് ലഭിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News