കുടുംബ പ്രശ്നം: വാഴക്കുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആത്മഹത്യ ചെയ്തു

കൊച്ചി: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

മറ്റക്കുഴി സ്വദേശി രാജേഷ് ഓഗസ്റ്റ് എട്ടിനാണ് വാഴക്കുളം സ്റ്റേഷനിലെ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച കോടതി ഡ്യൂട്ടിയുണ്ടായിരുന്ന അദ്ദേഹം രാവിലെ പത്തു മണിയായിട്ടും സ്റ്റേഷനിൽ എത്തിയില്ല. തുടര്‍ന്ന് ക്വാർട്ടേഴ്‌സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

Leave a Comment

More News