കൊച്ചിയിലെ എടിഎം തട്ടിപ്പുകളില്‍ ലക്ഷങ്ങൾ നഷ്ടപ്പെട്ടു

കൊച്ചി: നഗരത്തിലെ എടി‌എമ്മുകളില്‍ വ്യാപക തട്ടിപ്പ് കണ്ടെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി ലക്ഷങ്ങളാണ് മോഷണം പോയത്. കളമശ്ശേരിയിലെ എടിഎമ്മിൽ നിന്ന് 16, 19 തീയതികളിൽ മാത്രം 25000 രൂപ മോഷണം പോയി. തൃപ്പൂണിത്തുറ, പാലാരിവട്ടം എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്. മെഷീനിൽ നിന്ന് പണം വരുന്ന ഭാഗം അടച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

എ.ടി.എമ്മിലെ പണം വരുന്ന ഭാഗം പ്രത്യേക രീതിയില്‍ തടസ്സപ്പെടുത്തിയാണ് പണം മോഷ്ടിച്ചത്. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എ.ടി.എമ്മില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്.

കളമശ്ശേരി എ.ടി.എമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എ.ടി.എമ്മിലെ തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എ.ടി.എമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പു നടത്തിയ മോഷ്ടാക്കളുടെ സംഘം പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ടൗണിന്റെ പല ഭാഗങ്ങളിലും എടിഎമ്മുകളിൽ നിന്ന് പണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. എടി‌എമ്മിന് തകരാറുണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഇത് തട്ടിപ്പ് നടത്തിയതാണെന്ന് ബാങ്ക് ഉദ്യോഗസ്ഥർ മനസ്സിലാക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പണം പിന്‍‌വലിക്കാന്‍ ശ്രമിച്ച ഉപഭോക്താക്കാള്‍ക്ക് അവരുടെ പണം തിരികെ ലഭിക്കുമെന്ന് ബാങ്ക് അധികാരികള്‍ ഒരു ഉറപ്പും വാഗ്ദാനം ചെയ്തിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News