നിയമവിരുദ്ധമായ എല്ലാ ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ, അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി നിർദേശം നൽകി.

മലപ്പുറത്തെ നൂറുള്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണ്ണായകമായ ഉത്തരവ്. മലപ്പുറം ജില്ലയില്‍ ഒരു വാണിജ്യ കോംപ്ലക്‌സ് സംഘം പണിതിട്ടുണ്ട്. ഇത് ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

ആരാധനാലയമാക്കി മാറ്റാൻ അനുമതി നൽകണമെന്ന് പറയുന്ന കെട്ടിടത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. അതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് കോടതി ഉത്തരവിട്ടത്.

Print Friendly, PDF & Email

Leave a Comment

More News