ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 30, ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമാണ്. കുടുംബത്തോടൊപ്പം അധിക സമയം ചെലവിടാന്‍ സാധിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബം നിങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കും. എന്നിരുന്നാലും സാമ്പത്തിക ഇടപാടുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് നിങ്ങള്‍ക്ക് നേട്ടമാകും. എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ കൂടുതല്‍ സൂക്ഷമത പാലിക്കേണ്ടതുണ്ട്.

കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസമാണിന്ന്. നിങ്ങളുടെ വിലയേറിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ കഠിന പ്രയത്നത്തിന്‍റെ ഫലം നിങ്ങള്‍ക്കും ലഭിക്കും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. നിങ്ങളുടെ ആരോഗ്യ നിലയില്‍ പ്രയാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സൂക്ഷമത പാലിക്കണം. വികാരങ്ങളെ നിയന്ത്രിക്കുന്നതാണ് നല്ലത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിരവധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

വൃശ്ചികം: നിങ്ങളുടെ ജോലി സ്ഥലം കൂടുതല്‍ വിശാലമാക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കും. നിങ്ങള്‍ കൂടുതല്‍ ഇച്ഛാശക്തിയുള്ളവനാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്കാവും. ജീവിത വിജയത്തിനായുള്ള നിങ്ങളുടെ പരിശ്രമത്തിന്‍റെ ഫലം നിങ്ങളെ തേടിയെത്തും. ജോലിയില്‍ നിങ്ങള്‍ക്കൊപ്പമുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ക്കാവും.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദ മനോഭാവവും ഉള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വീട്ടുകാരുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ജോലി സംബന്ധമായോ അല്ലാതെയോ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്താന്‍ അവസരമുണ്ടാകും. സ്വന്തമായി വാണിജ്യ സംരംഭം തുടങ്ങാനുള്ള പണം സ്വരൂപിക്കാന്‍ നിങ്ങള്‍ക്കാകും. ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കും.

മകരം: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര സ്വഭാവമുള്ള ദിവസമായിരിക്കും. ഗുണത്തോടൊപ്പം ദോഷവും കൂടികലര്‍ന്നുള്ള ദിവസമായിരിക്കും. അതുകൊണ്ട് ഇന്നത്തെ നിങ്ങളുടെ എല്ലാ നീക്കങ്ങളിലും സൂക്ഷമത പാലിക്കുന്നത് നല്ലതാണ്. ജോലി സംബന്ധമായ ചര്‍ച്ചയില്‍ നിങ്ങള്‍ മികവ് പുലര്‍ത്തിയേക്കാം.

കുംഭം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അത്ര ശുഭകരമല്ല. നിങ്ങള്‍ കൂടുതല്‍ വികാരഭരിതനാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സംസാരത്തില്‍ മിതത്വം പാലിക്കുകയും കോപത്തെ നിയന്ത്രിക്കുകയും വേണം. ആത്മ വിശ്വാസം നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കരുതലോടെ മുന്നോട്ട് നീങ്ങുക.

മീനം: കലാകാരന്മാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. നിങ്ങളുടെ ബിസിനസില്‍ പുതിയ പങ്കാളിയെ കൂടി ചേര്‍ക്കാന്‍ പറ്റിയ അവസരമാണിത്. കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കൊപ്പമോ വിനോദ യാത്ര നടത്താന്‍ തീരുമാനിച്ചേക്കും. കുടുംബവുമായി കൂടുതല്‍ അടുപ്പം ഉണ്ടായേക്കും.

മേടം: മനസമാധാനവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. എന്നിരുന്നാലും അത്തരം കഷ്‌ടതകളെ ഇല്ലാതാക്കാനും നിങ്ങള്‍ക്കാവും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടം കൈവരിക്കാനാവും.

ഇടവം: നിങ്ങളുടെ സൗമ്യമായ പെരുമാറ്റവും സംസാരവും എല്ലാവരിലും മതിപ്പുണ്ടാക്കിയേക്കും. കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും കൂടുതല്‍ തിളങ്ങാന്‍ നിങ്ങള്‍ക്കാവും. ദഹന സംബന്ധമായ പ്രയാസങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം.

മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ഇന്ന് നിങ്ങൾ ശ്രദ്ധിക്കണം. മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഒഴിവാക്കുക. സ്‌ത്രീകളുമായി ഇടപെടുമ്പോള്‍ സൂക്ഷമത പാലിക്കുക. ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഉറക്കം നഷ്‌ടപ്പെടാതെ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷമുണ്ടാകാന്‍ സാധ്യത. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കടകം: പുതിയ സംരംഭം ആരംഭിക്കുന്നതിന് ഇന്ന് നല്ല ദിവസമാണ്. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അടുത്ത് ഇടപഴകാന്‍ ശ്രദ്ധിക്കുക. വിനോദ യാത്ര പോവാന്‍ അവസരം ലഭിച്ചേക്കും.

Print Friendly, PDF & Email

Leave a Comment

More News