രാഹുലും പ്രിയങ്കയും പിന്മാറി; ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യത

തിരുവനന്തപുരം: ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന തീരുമാനത്തിന്റെ വെളിച്ചത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹം സജീവമാക്കി, ജി-23 ഗ്രൂപ്പിലെ അംഗവും തിരുവനന്തപുരത്തെ ലോക്സഭാംഗവുമായ ശശി തരൂർ. താൻ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും, മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും കാണുമെന്നും ശശി തരൂർ പ്രതികരിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മത്സരിക്കുന്നില്ലെന്ന് പറയുമ്പോൾ പുറത്തുനിന്നുള്ളവർ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ എന്താണ് തെറ്റെന്നും തരൂർ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് പതിനൊന്നിന് കേരളത്തിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ യാത്രയുടെ അഖിലേന്ത്യ കോര്‍ഡിനേറ്റര്‍ ദിഗ്‌വിജയ് സിങും കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്‌റാം രമേശ്, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ തലസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത മാധ്യമ സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശശി തരൂര്‍.

Print Friendly, PDF & Email

Leave a Comment

More News