‘കാളി’ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി വീണ്ടും സമൻസ് അയച്ചു

ന്യൂഡൽഹി: ഹിന്ദു ദേവതയായ കാളിയെ തന്റെ വിവാദ ചിത്രത്തിന്റെ പോസ്റ്ററിലും വീഡിയോയിലും ട്വീറ്റിലും “വളരെ
മോശമായ രീതിയിൽ” ചിത്രീകരിച്ചതിനെതിരെ ഫയൽ ചെയ്ത കേസിൽ ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി പുതിയ സമൻസ് അയച്ചു.

തീസ് ഹസാരി കോടതിയിലെ സിവിൽ ജഡ്ജി അഭിഷേക് കുമാർ, ഓഗസ്റ്റ് 29 ലെ ഉത്തരവിൽ, പരാതിക്കാരനായ അഡ്വ രാജ് ഗൗരവിന്റെ തീര്‍പ്പു കല്പിക്കാതെ കിടക്കുന്ന അപേക്ഷയിലാണ് നടപടി സ്വീകരിച്ചത്.

ഇ-മെയിലിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രതികൾക്ക് (മണിമേഖലയും മറ്റുള്ളവരും) നോട്ടീസ് നൽകാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. നവംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജൂലൈയിൽ മണിമേഖലയ്ക്ക് കോടതി സമൻസ് അയച്ചിരുന്നു.

ചിത്രത്തിന്റെ പോസ്റ്ററിൽ ദേവത പുകവലിക്കുന്നതായി ചിത്രീകരിക്കുന്നുവെന്നും, അത് സാധാരണ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും, സദാചാരത്തിന്റെയും മര്യാദയുടെയും അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും അഭിഭാഷകനായ രാജ് ഗൗരവ് സമർപ്പിച്ച ഹർജിയിൽ വാദിച്ചു.

ചലച്ചിത്ര നിർമ്മാതാവിനെ കൂടാതെ, അവരുടെ കമ്പനിയായ ടൂറിംഗ് ടാക്കീസ് ​​മീഡിയ പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസുകളും സമൻസുകളും അയച്ചു.

കാളി ദേവിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദൈവമായി സങ്കൽപ്പിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര പറഞ്ഞതിനെത്തുടർന്ന് തർക്കം രൂക്ഷമായി.

 

Print Friendly, PDF & Email

Leave a Comment

More News