കുവൈറ്റില്‍ ജൂത ചിഹ്നങ്ങളുള്ള വസ്തുക്കൾ വിൽക്കുന്ന കടകൾ അടച്ചുപൂട്ടി

കുവൈറ്റ്: സാൽമിയ മേഖലയിൽ ജൂത ചിഹ്നങ്ങളുള്ള സാധനങ്ങൾ വിൽപന നടത്തുന്നതായി ആരോപിക്കപ്പെടുന്ന കട അടച്ചു പൂട്ടാൻ കുവൈത്ത് വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു.

ഉടമയ്ക്ക് പിഴ ചുമത്തിയതായും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുപതോളം ജൂതന്മാരാണ് കുവൈറ്റിലുള്ളതെന്നാണ് കണക്ക്. അവരെല്ലാവരും രാജ്യത്തെ യുഎസ് നാവിക താവളവുമായി ബന്ധപ്പെട്ടിരിക്കുന്നവരുമാണ്.

2021-ൽ രാജ്യത്തെ പാർലമെന്റ് ഇസ്രയേലുമായി ഇടപെടുന്ന ആരെയും തടവിലാക്കാൻ അനുവദിക്കുന്ന നിയമം പാസാക്കിയിരുന്നു. കുവൈറ്റ് പൗരന്മാരും പ്രവാസികളും ഇസ്രായേൽ സന്ദർശിക്കുന്നതിനോ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിനോ കുവൈറ്റ് നിയമം വിലക്കുന്നു.

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ വിസമ്മതിക്കുന്ന ഫലസ്തീൻ അനുകൂല നിലപാടിൽ കുവൈത്ത് സർക്കാർ വ്യക്തത പുലർത്തുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News