പ്രൊസ്പർ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 18 നു

ഡാളസ്: ഡാളസില്‍ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രൊസ്പർ സിറ്റിയിലെ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ആർട്ടേഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഇത്തവണ, കേരളക്കരയിൽ നിന്നും കുടിയേറിയ മലയാളി കുടുംബങ്ങളിലെ രണ്ടാം തലമുറക്കാർ നേതൃത്വം ഏറ്റടുത്തു നടത്തുന്നു എന്നത്, “മലയാളി എവിടെയുണ്ടോ അവിടെയുണ്ട് ഓണഘോഷം” എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ്. 50-ലധികം കുടുംബങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ ആഘോഷം, തിരുവാതിര, നൃത്തം, നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ട്, കസേര കളി, ഹാസ്യപരിപാടികൾ, കുട്ടികളുടെ പ്രത്യേക കലാവിരുന്ന്, വ്യത്യസ്തവും ആകർഷകവുമായ കലാവിഭവങ്ങൾ കൊണ്ടും വിഭവ സമൃദ്ധമായ ഓണ സദ്യകൊണ്ടും സമ്പുഷ്ടമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പുണ്യ ജെറി, അനു അജീഷ്, ധന്യ ബിനോയ്‌, ജെനി ബിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികളുടെ പരിശീലനം നടന്നുവരുന്നു. ഈ പരിപാടിയിൽ പ്രോസ്‌പെറിൽ താമസിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം സംഘാടകർ അഭ്യർത്ഥിക്കുന്നു.

ലീനസ് വർഗീസ് കൺവീനർ ആയി പ്രവർത്തിക്കുന്ന സംഘാടക സമിതിയിൽ, അഭിലാഷ് വലിയവളപ്പിൽ, സജി കോലേട്ട് തൃക്കൊടിത്താനം, ബിനോയ്‌ ജോസ് കൊച്ചിൻ, സാമൂവൽ പനവേലി എന്നിവർ ചേർന്ന് പ്രവർത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News