ഗാസക്കെതിരെ ഇസ്രായേലിന്റെ ആക്രമണം സ്ത്രീകൾക്കെതിരായ യുദ്ധമായി തുടരുന്നു: യുഎൻആർഡബ്ല്യുഎ

ഗാസ: ഗാസ മുനമ്പിൽ സ്ത്രീകളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യുഎൻആർഡബ്ല്യുഎ) അറിയിച്ചു.

“ഗാസയിലെ യുദ്ധം സ്ത്രീകൾക്കെതിരായ യുദ്ധമായി തുടരുകയാണ്,” യുഎൻആർഡബ്ല്യുഎ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിൽ പറഞ്ഞു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണങ്ങളിൽ പതിനായിരത്തിലധികം സ്ത്രീകൾ കൊല്ലപ്പെടുകയും 19,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിദിനം ശരാശരി 37 കുട്ടികൾക്കാണ് അവരുടെ അമ്മമാരെ നഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു.

155,000-ത്തിലധികം ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരുടെയോ ജീവിതസാഹചര്യങ്ങൾ ഭയങ്കരമാണെന്നും, വെള്ളവും ഭക്ഷണവും മരു ആരോഗ്യ സൗകര്യങ്ങളും ലഭിക്കാതെ അങ്ങേയറ്റത്തെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും ഏജൻസി പറഞ്ഞു.

2023 ഒക്ടോബർ 7 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗാസയില്‍ മരിച്ചവരുടെ എണ്ണം 34,622 ആയി ഉയർന്നതായും 77,867-ലധികം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിൽ കുടുംബങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം മൂന്ന് മാരകമായ ആക്രമണങ്ങൾ നടത്തി, 26 പേർ കൊല്ലപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2023 ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേൽ അതിർത്തിയിലൂടെ ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുന്നതിനായാണ് ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ വലിയ തോതിലുള്ള ആക്രമണം നടത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News