ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 2 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ആനന്ദപ്രദമായ ദിവസമായിരിക്കും. എന്നിരുന്നാലും നിങ്ങള്‍ ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തന്ത്രപരമായി അതിനെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത്തരം പ്രശ്‌നങ്ങളെ മനസില്‍ വെക്കാതിരിക്കുക. കാരണം അത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം.

കന്നി: ജോലി സംബന്ധമായ കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രകടനങ്ങള്‍ കാഴ്‌വെക്കാനാവും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. നിങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷിപ്പിക്കാന്‍ സാധിക്കും.

തുലാം: ജീവിതത്തില്‍ ഏറ്റവും നല്ല ദിവസമാണിത്. ഏറ്റെടുക്കുന്ന പദ്ധതികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി സ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും നിങ്ങളുടെ ജോലി ഏറെ പ്രചോദനകരമാവും. ഇത് ജോലിയില്‍ മികച്ച സ്ഥാനം നേടി തരും.

വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവിടാന്‍ സാധിക്കും. കൂടാതെ നിങ്ങളുടെ അഭിരുചികള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങള്‍ നിരവധി സ്വഭാവ സവിശേഷതകളുള്ള ആളാണെന്ന് എല്ലാവരും തിരിച്ചറിയും.

ധനു: ഇന്ന് നിങ്ങള്‍ ജീവിത വിജയത്തിനായുള്ള മുന്നേറ്റങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വീട് പുതുക്കി പണിയാന്‍ നിങ്ങള്‍ തീരുമാനിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെക്കും. ജിവിതത്തില്‍ നിങ്ങള്‍ ഏറ്റെടുത്ത കഠിന പ്രയത്നങ്ങള്‍ക്ക് കൂടുതല്‍ ഫലം ലഭിക്കും.

മകരം: നിങ്ങള്‍ക്ക് കൂടുതല്‍ ദൈവ അനുഗ്രഹം ലഭിക്കുന്ന ദിവസമാണിന്ന്. എന്നിരുന്നാലും ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. അത്തരം പദ്ധതികള്‍ക്ക് തുടക്കമിടുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണകരമാവും.

കുംഭം: വീട്ടിലോ ജോലി സ്ഥലത്തോ നിങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കില്ല. നിങ്ങള്‍ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങളുടെ ജോലി ശാരീരിക ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ജോലിയിലെ നിങ്ങളുടെ സമര്‍പ്പണ ബോധം നിങ്ങള്‍ക്ക് പ്രശംസ നേടി തരും. നിങ്ങളുടെ മേല്‍ ഉദ്യോഗസ്ഥര്‍ക്കും കീഴ് ഉദ്യോഗസ്ഥര്‍ക്കും നിങ്ങള്‍ പ്രചോദനമാകും.

മീനം: നിങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ ദിവസമാണിന്ന്. നിങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ നിങ്ങള്‍ വിജയിക്കും. മാത്രമല്ല കുടുംബവുമായി കുറെ നിമിഷങ്ങള്‍ പങ്കിടാന്‍ നിങ്ങള്‍ക്കാകും. നിര്‍ധന ജനങ്ങളെ സേവിക്കാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കണം. അത് നിങ്ങള്‍ക്ക് കൂടുതല്‍ മെച്ച ജീവിതം നല്‍കാനിടയുണ്ട്.

മേടം: ഇന്നത്തെ ദിവസം നിങ്ങള്‍ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കും. മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ കൂടുതല്‍ യുക്തിപരമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. അതാണ് സമാധാനപരമായ ജീവിതത്തിന് നല്ലത്.

ഇടവം: ഗൃഹാന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ വീട്ടില്‍ അതിഥികള്‍ വരാന്‍ സാധ്യതയുണ്ട്. കുടുംബവുമൊത്ത് വിനോദ സഞ്ചാരം നടത്താന്‍ തീരുമാനിക്കും. മാത്രമല്ല വിദേശത്തുള്ള നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

മിഥുനം: ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്തമാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കും. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ സ്‌നേഹവും പരിഗണനയും ലഭിക്കും. എന്നിരുന്നാലും നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം: ജീവിതത്തില്‍ സമാധാനം ലഭിക്കുന്ന നിരവധി നിമിഷങ്ങള്‍ ഉണ്ടാകും. വികാരങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം കോപവും ഉല്‍കണ്ഠയും അധികരിക്കാനിടയുണ്ട്. നിങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാവാന്‍ സാധ്യതയുണ്ട്. തര്‍ക്കങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. മാത്രമല്ല മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. യാത്രകള്‍ അപകടങ്ങള്‍ വരുത്തിയേക്കും. അതുകൊണ്ട് യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

Print Friendly, PDF & Email

Leave a Comment

More News