നിയമസഭാ കൈയേറ്റം: വിചാരണക്കോടതി നടപടികൾക്ക് സ്റ്റേ ഇല്ല; പ്രതികൾ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവൻകുട്ടിക്കും മറ്റ് പ്രതികൾക്കും തിരിച്ചടി. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് മാറ്റിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി.

കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ ഈ മാസം 14-ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിരിക്കുന്നത്. വിചാരണ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ, പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടി വരും. മുന്‍ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ എംഎൽഎമാർ നിയമസഭയില്‍ ആക്രമണം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തുകയും ചെയ്‌തെന്നാണ് പോലീസ് കേസ്. 2015ലെ ബജറ്റ് അവതരണ വേളയിൽ നിയമസഭയിലെ സ്പീക്കറുടെ സ്റ്റേജും മൈക്കും കമ്പ്യൂട്ടറും പ്രതിപക്ഷ അംഗങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ ദേശീയ തലത്തിൽ പോലും വലിയ ചർച്ചയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News