ദുബായില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 15 വർഷം തടവ്

അബുദാബി : ദുബായില്‍ വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 54 കാരനായ പ്രവാസിക്ക് 15 വർഷത്തെ തടവ് ശിക്ഷ ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വീട്ടുജോലിക്കാരിയെ തടങ്കലിൽ വയ്ക്കുക, ദുരുപയോഗം ചെയ്യുക, ആക്രമിക്കുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദുബായ് അപ്പീൽ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇരയായ യുവതി 2019 ഒക്ടോബറിലാണ് പ്രതിക്ക് വേണ്ടി ജോലി ചെയ്യാൻ തുടങ്ങിയത്. അഞ്ച് മാസം കഴിഞ്ഞപ്പോള്‍ പ്രതി അക്രമാസക്തമായും ആവർത്തിച്ച് ഇരയെ ആക്രമിച്ചു. യുവതി പൂർണ്ണമായും തളർന്നു വീഴുന്നതുവരെ ആക്രമണം തുടർന്നു, ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു.

ആറുമാസത്തോളം ഇരയെ തടവിലിടുകയും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ദുബായ് കോടതി വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍, പ്രതിയുടെ കുടുംബം നിയമപരമായ രക്തപ്പണം നൽകിയതിനെത്തുടർന്ന് ഇരയുടെ കുടുംബം വധശിക്ഷ ഒഴിവാക്കി.

ശിക്ഷയ്‌ക്കെതിരെ പ്രവാസി അപ്പീൽ നൽകിയതിനെ തുടർന്നാണ് ജീവപര്യന്തം തടവ് ശിക്ഷ 15 വർഷമാക്കി മാറ്റാൻ കോടതി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

Print Friendly, PDF & Email

Leave a Comment

More News