കുവൈത്തിൽ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടര്‍ മയക്കുമരുന്നുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. വില്പനയ്ക്ക് തയ്യാറായ ‘ലിറിക’ എന്ന ഗുളികകൾ കൈവശം വെച്ചതിനാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

ഒരാളെ അൽ-മിർഖാബ് ഏരിയയില്‍ നിന്നും മറ്റൊരാളെ അൽ- ഷാബ് അൽ-ബഹ്‌രി ഏരിയയില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാൻ അധികൃതര്‍ക്ക് കൈമാറി.

Print Friendly, PDF & Email

Leave a Comment

More News