ഉഭയകക്ഷി ബന്ധം ഊഷ്മളമായപ്പോൾ തുർക്കി യുദ്ധക്കപ്പൽ ഇസ്രായേലിൽ നങ്കൂരമിട്ടു

ഹൈഫ, ഇസ്രായേൽ: ഫലസ്തീൻ വിഷയത്തെച്ചൊല്ലിയുള്ള കടുത്ത ശത്രുതയെത്തുടർന്ന് യുഎസ് സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെ ഒരു ദശാബ്ദത്തിനു ശേഷം ഒരു തുർക്കി യുദ്ധക്കപ്പൽ ഇസ്രായേലിൽ നങ്കൂരമിട്ടു.

മെഡിറ്ററേനിയൻ കടലിൽ നേറ്റോ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് കെമാൽറീസ് എന്ന ഫ്രിഗേറ്റ് ശനിയാഴ്ച ഹൈഫയിൽ എത്തിയതെന്ന് ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു. തീരത്ത് കപ്പക് അടുപ്പിക്കാന്‍ അങ്കാറ പ്രാഥമിക അഭ്യർത്ഥന സമർപ്പിച്ചതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗാസ മുനമ്പിലെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഫലസ്തീൻ അനുകൂല സഹായ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ ഇരച്ചുകയറിയതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം തകർന്ന 2010 ന് ശേഷം ഇതാദ്യമായാണ് ഒരു തുർക്കി നാവിക കപ്പൽ സന്ദർശിക്കുന്നതെന്ന് ഹൈഫ തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു. ആ സംഭവത്തിൽ പത്ത് തുർക്കികളെ ഇസ്രായേൽ നാവികർ വധിച്ചിരുന്നു.

നേറ്റോ അംഗമായ തുർക്കി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു ഭീകരസംഘടനയായി നിരോധിക്കപ്പെടുന്ന ഫലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസിന്റെ അംഗങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനെതിരെയാണ് ഇസ്രായേൽ എതിർപ്പ് പ്രകടിപ്പിച്ചത്.

എന്നാൽ, സഹകരണത്തിനുള്ള ഒരു പ്രധാന മേഖലയായി ഉയർന്നുവരുന്ന ഊർജ്ജവുമായി അടുത്ത നാളുകളില്‍ തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ രാജ്യങ്ങൾ നീക്കം ആരംഭിച്ചു. ഇരു രാജ്യങ്ങളും ഉടൻ തന്നെ പുതിയ അംബാസഡർമാരെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News