രണ്ടുവർഷത്തെ ക്ഷീണം മാറി; വണ്ടൂർ സെക്കന്‍ഡറി സ്കൂള്‍ പെൺകുട്ടികളുടെ ഓണാഘോഷം വൈറലാകുന്നു

മലപ്പുറം: വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒത്തൊരുമിച്ച് ആർപ്പുവിളിച്ച് ഓണാഘോഷത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ച വിദ്യാർഥികൾക്കൊപ്പം അദ്ധ്യാപകരും ചേർന്നതോടെ ആഘോഷം അതിഗംഭീരമായി. എപി അനിൽകുമാർ എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നഷ്ടപ്പെട്ട ആഘോഷം മുതലും പലിശയും ചേര്‍ത്ത് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കണ്ടത്. ഒട്ടനവധി ഓണക്കളി സംഘടിപ്പിച്ചെങ്കിലും മികച്ചത് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തിയ നൃത്തമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ച് സ്‌കൂൾ അധികൃതരും കൈയ്യടി നേടി.

Print Friendly, PDF & Email

Related posts

Leave a Comment