തൃശ്ശൂരിൽ എട്ടു വയസ്സുകാരന്‍ റെയില്‍‌വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു

തൃശൂർ: ആറ്റൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥി ട്രെയിനിടിച്ച് മരിച്ചു. ആറ്റൂർ കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻ (8) ആണ് മരിച്ചത്.

ഇന്ന് രാവിലെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കുട്ടി കണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എറണാകുളം-പാലക്കാട് മെമു ട്രെയിനാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടി തത്ക്ഷണം മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News