ചിരിയുടെ മേളം തീര്‍ക്കാന്‍ ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ സീ കേരളം ചാനലിൽ സെപ്റ്റംബർ 12 മുതൽ

കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി – വൈഫ് ഈസ് ബ്യൂട്ടിഫുള്‍ – എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. സെപ്റ്റംബർ 12 മുതൽ വൈകിട്ട് 7 മണിക്ക് വൈഫ് ഈസ് ബ്യൂട്ടിഫുൾ സംപ്രേഷണം ചെയ്യും.

പ്രമുഖ താരങ്ങളായ ആദിനാട് ശശി, ഷൈനി സാറ, മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, സലിം ഹസന്‍, വീണ നായര്‍, സ്‌നേഹ, സൂഫി, നിയാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികള്‍ ഇതുവരെ കണ്ടതും കേട്ടതുമായ പതിവ് കോമഡി പരിപാടികളില്‍ നിന്നെല്ലാം വ്യത്യസ്ഥവും എന്നാല്‍ മുഴുനീള ഹാസ്യ സന്ദർഭങ്ങളുമായാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു സാധാണ കുടുംബത്തില്‍ നമ്മള്‍ കണ്ടുവരുന്ന കാര്യങ്ങൾ തന്നെയാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും നമ്മുക്ക് കാണാന്‍ കഴിയുക. അതുകൊണ്ട് തന്നെ ഏതൊരു മലയാളിക്കും ഓരോ കഥാ സന്ദർഭവും സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്തി കാണുന്നതിനും സാധിക്കുന്നു.

പാരമ്പര്യത്തിനും സാംസ്‌കാരിക വൈവിദ്ധ്യത്തിനുമിടയില്‍ കുടുങ്ങിപ്പോകുന്ന ഒരു കുടുംബത്തിനുള്ളിലെ പല കാര്യങ്ങളെയും നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുകയാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ. പ്രായമായ ദമ്പതികളായ ബലരാമനും സീതാലക്ഷ്മിയും അവരുടെ മൂന്നു മക്കളും അവരുടെ ഭാര്യമാരും അടങ്ങുന്ന ഒരു സാധാരണ കുടുംബാന്തരീക്ഷമാണ് സീരിയൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാംസ്‌കാരികമായും വ്യക്തിത്വപരമായും വ്യത്യസ്തരായ മൂന്ന് മരുമക്കളുടെ വരവോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളെയാണ് ഫലിതം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News