എലിസബത്ത് രാജ്ഞിയുടെ മരണം: സെപ്തംബർ 11 ന് ഇന്ത്യ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച ഇന്ത്യ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ (വ്യാഴാഴ്ച) യാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കൻ അയർലൻഡിന്റെയും എലിസബത്ത് രാജ്ഞി അന്തരിച്ചത്.

“മരിച്ച വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി, ഇന്ത്യയിലുടനീളം സെപ്റ്റംബർ 11 ന് ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു,” ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ദുഃഖാചരണ ദിനത്തിൽ, ദേശീയ പതാക പതിവായി പാറിക്കുന്ന എല്ലാ കെട്ടിടങ്ങളിലും പകുതി താഴ്‌ത്തി പറത്തുമെന്നും ആ ദിവസം ഔദ്യോഗിക വിനോദങ്ങളോ ആഘോഷങ്ങളോ ഉണ്ടാകില്ലെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.

96-കാരിയായ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ “നമ്മുടെ കാലത്തെ അതികായിക” എന്ന് അനുസ്മരിച്ചു. “അവരുടെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകി” എന്നും “പൊതുജീവിതത്തിൽ വ്യക്തിത്വമുള്ള അന്തസ്സും മാന്യതയും” വച്ചു പുലര്‍ത്തിയ വ്യക്തിയാണെന്നും പരാമര്‍ശിച്ചു. വളരെക്കാലമായി രാജ്ഞി അസുഖ ബാധിതയായിരുന്നു.

“എപ്പിസോഡിക് മൊബിലിറ്റി പ്രശ്നങ്ങൾ” എന്ന് ബക്കിംഗ്ഹാം കൊട്ടാര ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചിരുന്ന അസുഖം കഴിഞ്ഞ വർഷം അവസാനം മുതൽ രാജ്ഞിയെ ബാധിച്ചിരുന്നു. രാജ്ഞിയുടെ മൃതദേഹം ലണ്ടനിലേക്ക് തിരികെ കൊണ്ടുവന്ന ശേഷം, ആചാരപരമായ ശവസംസ്കാര ചടങ്ങുകൾക്ക് മുമ്പ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഏകദേശം നാല് ദിവസം പൊതുദര്‍ശനത്തിനായി വെയ്ക്കും.

Print Friendly, PDF & Email

Leave a Comment

More News