ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 10 ശനി)

ചിങ്ങം : വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ജനങ്ങളുമായി ചൂടേറിയ വാഗ്വാദങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.

കന്നി: ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികശക്തി നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. നിങ്ങൾ ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.

തുലാം: ഇന്ന് നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.

വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസം. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കും. അമ്മയ്ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. സാമ്പത്തികത്തിനും മൂല്യത്തിനും പ്രശസ്‌തിക്കും പ്രഹരമേല്‍ക്കാം. വിരുദ്ധതാത്പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് നിങ്ങളുടെ കുടുംബാന്തരീക്ഷവും കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖ നിദ്ര അപ്രാപ്യമാകും.

ധനു: ഇന്ന് എതിരാളികളേയും കിടമത്സരത്തിന് വരുന്നവരേയും നിങ്ങൾ മുട്ടുകുത്തിക്കും. ദിവസം മുഴുവനും നിങ്ങള്‍ക്ക് ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ളാദത്തോടെ സമയം ചെലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.

മകരം: ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ല. പ്രാര്‍ഥനയും ധ്യാനവും നിങ്ങളെ സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്‌ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.

കുംഭം: ദിവസം മുഴുവന്‍ നിങ്ങള്‍ ആഹ്ളാദവാനായി കാണപ്പെടും. നേട്ടങ്ങളും ലാഭവും ഇന്ന് കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്തുപോയി ഉല്ലസിക്കാനുള്ള അവസരം കൈവന്നേക്കും. ശാന്തമായ മനസും ആത്മീയമായി ഔന്നത്യമാര്‍ന്ന മനോഭാവവും ഇന്ന് നിങ്ങള്‍ക്കുണ്ടാകും. സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനങ്ങള്‍ നല്‍കിയേക്കും. എല്ലാ പ്രതികൂല ചിന്തകളും ഉപേക്ഷിക്കണം. ദാമ്പത്യ സുഖം അനുഭവപ്പെടും.

മീനം: ഇന്ന് നിങ്ങള്‍ക്ക് പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താത്പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം വ്യയം ചെയ്യും. നിക്ഷേപം നടത്തുമ്പോള്‍ വിവേചനബുദ്ധി പ്രയോഗിക്കണം. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും ചുരുങ്ങിയ കാലത്തെ വേര്‍പാടിനും സാധ്യതയുണ്ട്. ചെറിയ ലാഭങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് വലിയ നഷ്‌ടങ്ങളുണ്ടാക്കും. നിയമപരമായ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പ്രാര്‍ഥനയും ധ്യാനവും ആശ്വാസം പകരും.

മേടം: സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറ്റവും നല്ല ദിവസം. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍ക്കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: ഓഫിസിൽ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂല മനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂർണമായ ജോലികള്‍ നിങ്ങൾ തൃപ്‌തികരമായി ചെയ്‌തുതീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കും സാധ്യതയുണ്ട്. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്ക്കുക.

കര്‍ക്കടകം : ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും നിങ്ങൾ പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയാറാവുക. അധാർമികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഗണേശന്‍റെ ഉപദേശം. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരം.

Print Friendly, PDF & Email

Leave a Comment

More News