എലിസബത്ത് രാജ്ഞി വിടപറഞ്ഞു; ബ്രിട്ടന്റെ ഭാവി എന്താകും?

ലണ്ടൻ: ഏറ്റവും കൂടുതൽ കാലം ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിച്ചു. ഏഴ് പതിറ്റാണ്ടുകളുടെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി 96-ആം വയസ്സിലാണ് അന്തരിച്ചത്. ഇതോടെ തുടർനടപടികളെക്കുറിച്ചും അധികാരമാറ്റങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. രാജ്ഞി മരിച്ചു, ഇനിയെന്ത്?

ബ്രിട്ടനില്‍ ഉണ്ടായേക്കാവുന്ന മാറ്റം: ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ബ്രിട്ടീഷ്, കോമൺവെൽത്ത് ചരിത്ര പ്രൊഫസറായ ഫിലിപ്പ് മർഫിയെ ഉദ്ധരിച്ച്, രാജ്ഞിയുടെ മരണശേഷം രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും വൈറ്റ് ഹാൾ ചർച്ച ആരംഭിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലത് ആസൂത്രണം ചെയ്തിട്ടുണ്ട്, മറ്റുള്ളവ ഇതിനകം തന്നെ നടപ്പിലാക്കുന്നുണ്ടെന്ന് മർഫി പറഞ്ഞു.

ചാള്‍സിന്‍റെ സ്ഥാനാരോഹണം: സിംഹാസനം ഒഴിച്ചിടാന്‍ കഴിയാത്തതിനാല്‍ അടുത്ത പിന്‍ഗാമിയെ തീരുമാനിച്ചു കഴിഞ്ഞു. രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന്‍ അധികാരം ഏറ്റെടുക്കും. ബ്രിട്ടന്‍റെ ചരിത്രത്തിലെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാൾസ്.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്നതും ദീർഘകാലം സേവനം അനുഷ്‌ഠിച്ചതുമായ അനന്തരാവകാശി കൂടിയാണ് അദ്ദേഹം. കിങ് ചാള്‍സ് മൂന്നാമന്‍ എന്നാകും അദ്ദേഹം ഇനി അറിയപ്പെടുക. ബ്രിട്ടന്‍റെ ദേശീയ ഗാനം വീണ്ടും ഗോഡ് സേവ് ദ കിങ് എന്നതിലേക്ക് മാറും എന്നതാണ് രാജ്ഞിയുടെ മരണത്തോടെ സംഭവിക്കുന്ന മറ്റൊരു കാര്യം. അധികാരം ഏറ്റെടുത്തുകൊണ്ട് ചാള്‍സ് നാല് പ്രസ്‌താവനകള്‍ നടത്തും. കൗൺസില്‍ യോഗത്തിൽ ചർച്ച് ഓഫ് സ്കോട്ട്ലൻഡിനെ ഉയർത്തിപ്പിടിക്കാനും രാജ്ഞിയുടെ ശവസംസ്‌കാരത്തിന്‍റെ സമയം സ്ഥിരീകരിക്കാനും ചാൾസ് നിയമപരമായ സത്യവാങ്മൂലം നൽകും.

ശവസംസ്‌കാര ദിവസമോ സമയമോ രാജകുടുംബം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പിന്നീട് ചാള്‍സ് കിരീടധാരണ പ്രതിജ്ഞയെടുക്കും. തുടർന്ന് പുതിയ രാജാവിന്‍റെ ഭരണ കാര്യങ്ങള്‍ വ്യക്തമാക്കുന്ന പ്രഖ്യാപനം വായിക്കും. രാജ്ഞിയുടെ മരണത്തിനും ശവസംസ്‌കാരത്തിനും ഇടയിലുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന നടപടി ക്രമങ്ങള്‍ നിയന്ത്രിക്കാൻ അധികൃതർ ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്‌ജ് എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ദി പൊളിറ്റിക്കോ പറയുന്നതനുസരിച്ച്, വ്യാഴാഴ്‌ച ഡി-ഡേ (D-Day) ആയി പ്രഖ്യാപിക്കപ്പെട്ടു. ശവസംസ്‌കാരത്തിന് മുമ്പുള്ള ഓരോ അടുത്ത ദിവസവും ഡി+1, ഡി+2 (D+1, D+2) എന്നായിരിക്കും പരാമർശിക്കപ്പെടുക.

London bridge is down: ഔദ്യോഗിക കുറിപ്പ് പ്രകാരം, രാജ്ഞിയുടെ മരണത്തിന്‍റെ സന്ദേശം കൈമാറുന്നതിനുള്ള കോഡ് ‘ലണ്ടൻ പാലം തകർന്നു’ (London bridge is down) എന്നാണ്. ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കുമ്പോഴും സംസ്‌കാര ചടങ്ങ് നടത്തുമ്പോഴും ഉണ്ടായേക്കാവുന്ന ജനക്കൂട്ടവും ഗതാഗത തടസവും നിയന്ത്രിക്കുന്നതിന് വിപുലമായ സുരക്ഷ സേനയെ വിന്യസിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

ലിസ് ട്രസ്: രാജ്ഞിയുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷം, ജനങ്ങളെ അഭിസംബോധന ചെയ്യുന്ന സര്‍ക്കാരിലെ ആദ്യ അംഗമാകും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. തുടർന്ന്, ലിസ് ട്രസ് പുതിയ രാജാവിനൊപ്പം സദസ് പങ്കിടും. ചാൾസ് രാജാവ് രാജ്യത്തിന് വിശദീകരണം നല്‍കിക്കൊണ്ട് സംസാരിക്കും.

രാജ്ഞിയുടെ അവസാന ചടങ്ങുകള്‍: രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. വിൻഡ്‌സർ കാസിലിലെ സെന്‍റ് ജോർജ് ചാപ്പലിലാകും മരണാനന്തര ശുശ്രൂഷകള്‍ നടക്കുക. പിതാവ് ജോർജ് ആറാമന്‍റെ ശവകുടീരത്തിനോട് ചേര്‍ന്ന് എലിസബത്ത് രാജ്ഞിയും അന്ത്യവിശ്രമം കൊള്ളും.

ഡ്യൂക്ക് ഓഫ് യോര്‍ക്കിന്‍റെയും ഡച്ചസ് ഓഫ് യോര്‍ക്കിന്‍റെയും മകള്‍: ലണ്ടനിലെ മെയ്ഫെയറിലെ 17 ബ്രുട്ടൻ സ്ട്രീറ്റിലുള്ള വസതിയിൽ 1926 ഏപ്രിൽ 21ന് ജോര്‍ജ് ആറാമന്‍റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് രാജ്ഞിയുടെയും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായി എലിസബത്ത് അലക്‌സാൻഡ്ര മേരി ജനിച്ചു. ഇരുവരുടെയും മൂത്ത മകള്‍. ഒരിക്കൽ രാജ്ഞിയാകുമെന്ന് എലിസബത്തോ അവളുടെ കുടുംബമോ അക്കാലത്ത് പ്രതീക്ഷിച്ചിരുന്നില്ല.

അപ്രതീക്ഷിത രാജപദവി: 1936 ഡിസംബറിൽ ജോർജ്ജ് ആറാമന്റെ പിതാവ് ജോർജ്ജ് അഞ്ചാമന്റെ മരണത്തോടെ, എലിസബത്തിന്റെ അമ്മാവനും രാജാവുമായ എഡ്വേർഡ് വിവാഹമോചനത്തെയും തുടർന്നുള്ള ഭരണഘടനാ പ്രതിസന്ധിയെയും തുടർന്ന് സ്ഥാനമൊഴിഞ്ഞു. ഇത് എലിസബത്തിന്റെ പിതാവായ ജോർജ്ജ് ആറാമനെ ബ്രിട്ടന്റെ സിംഹാസനത്തിലേക്ക് വഴിതുറന്നു. 1952-ൽ അദ്ദേഹത്തിന്റെ പിതാവ് ജോർജ്ജ് ആറാമൻ കാൻസർ ബാധിച്ച് മരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ മൂത്ത മകൾ എലിസബത്ത് 1952 ഫെബ്രുവരി 6-ന് അധികാരത്തിൽ വന്നു. 1953 ജൂൺ 2-ന് കിരീടധാരണം. പിന്നീടവര്‍ ഏഴു പതിറ്റാണ്ടോളം കോമൺവെൽത്തിന്റെ അധിപയായി.

Print Friendly, PDF & Email

Leave a Comment

More News