ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 14 ബുധന്‍)

ചിങ്ങം: ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ലക്ഷ്യ സാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. ഈ കാലയളവിൽ മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകും. മാനസികമായ അസ്വസ്ഥത ബാധിക്കാം.കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കന്നി: നിങ്ങളുടെ മനസിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. സുഹൃത്തുക്കൾ നിങ്ങൾക്ക്‌ വരാൻപോകുന്ന സ്വപ്‌നങ്ങളുടെ രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. വളരെ അപ്രായോഗികമാണെന്ന് കരുതിയ ആ സ്വപ്‌നം പരീക്ഷിച്ച് നോക്കാൻ ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കും. അതിനാൽ ഭാഗ്യപരീക്ഷണത്തിന്‌ അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, അനുയോജ്യമായ സമയം വന്നെത്തുക തന്നെ ചെയ്യും.

തുലാം: എല്ലാ ലൗകികാനുഭൂതികളും തുലാം രാശിക്കാരായ നിങ്ങളെ തേടിയെത്തും. പല തരങ്ങളിലുള്ള കൂടിച്ചേരലുകൾ, നേരമ്പോക്കുകൾ, ആഘോഷങ്ങൾ എന്നിവയൊക്കെ സംഭവിക്കാം. ഇന്ന് ഒരു സൗഹൃദ ഒത്തുചേരൽ ഉണ്ടാകും. ആ നിമിഷങ്ങൾ വളരെ ഉന്മേഷകരവും സന്തോഷമുള്ളതുമായിരിക്കും. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. വിരുന്നിനും ഉല്ലാസത്തിനുമൊക്കെ പറ്റിയ സമയവുമാണ്.

വൃശ്ചികം: ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യം നിങ്ങളുടെ മോശം സ്വഭാവ രീതി കാരണം നഷ്‌ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ടുപോകാൻ നിങ്ങൾക്ക്‌ കഴിയുകയും ചെയ്യും.

ധനു: പരാജയങ്ങള്‍ കൊണ്ട് നിരാശനാകരുത്. അതുപോലെ ക്ഷോഭം നിയന്ത്രിക്കുകയും വേണം. കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്രകൾ ഒഴിവാക്കണം.

മകരം: ഇന്ന് നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. ഇന്നത്തെ ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെയാണ് നിങ്ങളെ ഓർമപ്പെടുത്തുക. ഊർജവും ജീവിതാസക്തിയും ഇല്ലെന്ന ഒരു തോന്നലുണ്ടായേക്കാം. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ചേക്കാം.

കുംഭം: മാനസികമായ സംഘർഷത്തിന് ഇന്ന് താല്ക്കാലികമായ ആശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷവും തോന്നിയേക്കാം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് ആസൂത്രണം ചെയ്തേക്കും. ചില ചെറുയാത്രകൾ നടത്താനും സാധ്യത കാണുന്നു.

മീനം: സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ സാഹചര്യങ്ങള്‍ പ്രതികൂലമാകും. ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ബന്ധുക്കളുമായുള്ള നിങ്ങളുടെ ചില അനാവശ്യമായ ഇടപെടലുകള്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു.

മേടം: ശുഭചിന്തകൾ തോന്നുന്ന ഒരു ദിവസമാണിന്ന്. ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും പരിപൂർണമായി ആസ്വദിക്കുകയും ചെയ്യണം.

ഇടവം: ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതാണ്. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖങ്ങൾ ഉണ്ടെങ്കിൽ പൂർണമായ വൈദ്യപരിശോധനയ്ക്ക് വിധേയമാകണം. ആശയങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയാത്ത മുതിർന്നവരോട് തർക്കിക്കാതിരിക്കാൻ ശ്രമിക്കുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ഈ കാലയളവിൽ ചെലവുകള്‍ വർധിക്കാൻ സാദ്ധ്യതയുണ്ട്.

മിഥുനം : ബിസിസിനസിലുള്ളവർക്കും അവരുടെ പങ്കാളികൾക്കും വളരെ നല്ല ദിവസമാണ്. കച്ചവട മേഖലയിൽ വരുമാനം കുത്തനെ ഉയരും. അതുപോലെ നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് വൻതോതിൽ ലാഭവിഹിതം ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാവരുമായി നല്ല ബന്ധങ്ങൾ നിലനിർത്തണം.

കര്‍ക്കടകം: ഈ രാശിക്കാർക്ക് നല്ല ദിവസമാണിന്ന്. ഇന്നലെ വരെ നിങ്ങൾ ആസ്വദിച്ച എല്ലാ സൗഭാഗ്യങ്ങളും തുടർന്നുമുണ്ടാകും. ലഭിച്ചേക്കാവുന്ന അപൂർവസമ്മാനങ്ങൾ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക. നിങ്ങളുടെ ജോലിസ്ഥലത്തേയും വീട്ടിലേയും നല്ല സമയങ്ങൾ പ്രയോജനപ്പെടുത്തുക.

Print Friendly, PDF & Email

Leave a Comment

More News