കാണാതായ പൂച്ച നാലു ദിവസങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കിലെ വീട്ടിൽ തിരിച്ചെത്തി ഡോര്‍ ബെല്‍ അടിച്ചു

ന്യൂയോര്‍ക്ക്: നാല് ദിവസമായി കാണാതായ പൂച്ച വീട്ടിൽ തിരിച്ചെത്തി അകത്ത് കയറാന്‍ ഡോർബെൽ അടിക്കുന്നത് ന്യൂയോർക്ക് ലോംഗ് ഐലന്റിലെ വീടിന്റെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞു.

ന്യൂയോര്‍ക്ക് ലോംഗ് ഐലൻഡിലെ മാസ്റ്റിക് ബീച്ചിലെ പുതിയ വീട്ടിലേക്ക് കുടുംബം താമസം മാറി രണ്ടാഴ്ച കഴിഞ്ഞ് ഒരു രാത്രിയാണ് തങ്ങളുടെ 8 വയസ്സുള്ള വളര്‍ത്തു പൂച്ച ലില്ലി വീട്ടിൽ നിന്ന് അപ്രത്യക്ഷമായതെന്ന് കുടുംബ നാഥ സ്റ്റെഫാനി വിറ്റ്‌ലി പറഞ്ഞു.

“സാധാരണയായി ലില്ലി വീട്ടില്‍ തിരിച്ചെത്താറുണ്ട്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. നാല് ദിവസത്തിന് ശേഷം ലില്ലി മുൻവശത്തെ പൂമുഖത്തേക്ക് കയറി ബെൽ അടിക്കുന്നത് ഞങ്ങളുടെ റിംഗ് ഡോർബെൽ ക്യാമറയിൽ പതിഞ്ഞപ്പോഴാണ് ആശ്വാസമായത്,” സ്റ്റെഫാനി പറഞ്ഞു.

“ഞങ്ങൾക്ക് അത്ഭുതമാണ് തോന്നിയത്. സന്തോഷം തിരതല്ലുകയായിരുന്നു. ഞങ്ങൾ വികാരാധീനരായി, ഞങ്ങൾ കരയുകയായിരുന്നു. അതൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത നിമിഷമായിരുന്നു,” അവര്‍ പറഞ്ഞു.

ഏതായാലും നാലു ദിവസങ്ങള്‍ കഴിഞ്ഞ് പൂച്ച തനിയെ വീട്ടിലേക്ക് വന്നതും ഡോര്‍ ബെല്‍ അടിച്ചതും ഒരു അത്ഭുതം തന്നെയാണെന്ന് സ്റ്റെഫാനി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News