എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ ഗോസ്‌പൽ ക്വയർ ഫെസ്റ്റ്ഒക്ടോബർ 8 ഞായറാഴ്ച

ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ അഞ്ചാമത് വാർഷിക ഗോസ്‌പൽ ക്വയർ ഫെസ്റ്റ് ഒക്ടോബർ 8 ഞായറാഴ്ച 2 30 മുതൽ സീറോ മലബാർ പള്ളിയിൽ വെച്ച് നടക്കുന്നു. ഡിട്രോയിറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ജെറി ജോൺ മാത്യു മുഖ്യ സന്ദേശം നൽകുന്നതാണ്.

കോ‌ഓര്‍ഡിനേറ്റര്‍ തോമസ് എബ്രഹാം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ചെയർമാൻ റവ. ഫാ. കെ. പി എൽദോസ്, കോ ചെയർമാൻ റവ. ഫാ. എം.കെ. കുര്യാക്കോസ്, സെക്രട്ടറി ശാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി ജോൺ സാമുവേൽ, ട്രഷറർ റോജേഷ് സാമുവേൽ, റിലീജിയസ് കോഓർഡിനേറ്റർ റവ. ഫാ. ജേക്കബ് ജോൺ എന്നിവർ എക്യുമിനിക്കൽ കമ്മിറ്റിയുമായി ചേർന്ന് ക്രമീകരണങ്ങളില്‍ പ്രവർത്തിക്കുന്നു.

മാനസിക ആനന്ദം ലഭിക്കുവാനും ആത്മീയ സന്തോഷം പ്രാപിക്കുവാനും ഏവരെയും ഈ ക്വയർഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

 

Print Friendly, PDF & Email

Leave a Comment

More News