ഫാമിലി & യൂത്ത് കോൺഫറൻസ് ആലോചനായോഗം മിഡ്‌ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് 2024 ന്റെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി. ന്യൂജേഴ്‌സി മിഡ്‌ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ സെപ്റ്റംബർ 24 ഞായറാഴ്ച നടന്ന കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ യോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് അദ്ധ്യക്ഷനായിരുന്നു. ഭദാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, ഫാമിലി കോൺഫറൻസിന്റെ മുൻ ഭാരവാഹികൾ, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി യോഗത്തിൽ സന്നിഹിതരായിരുന്ന വരെ ഇടവക വികാരി ഫാ. ബാബു കെ. മാത്യു സ്വാഗതം ചെയ്തു.

2023-ലെ കോൺഫറൻസിന്റെ വരവ് ചെലവ് കണക്കുകൾ ട്രസ്റ്റി മാത്യു ജോഷ്വ അവതരിപ്പിച്ചു. മുൻ വർഷങ്ങളിൽ കോൺഫറൻസിന് സ്തുത്യർഹമായ നേതൃത്വം നൽകിയ ഫാ. സണ്ണി ജോസഫിൻറെയും മറ്റു ഭാരവാഹികളുടെയും മികച്ച പ്രവർത്തനങ്ങളെ കോൺഫറൻസ് കോർഡിനേറ്റർ ഫാ. അബു വർഗീസ് അഭിനന്ദിച്ചു. അടുത്ത വർഷത്തെ കോൺഫറൻസിനായി സ്ഥലം കണ്ടെത്തുന്നതിന്റെ പുരോഗതിയെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ
ഹ്രസ്വ വിവരണം നൽകി.

യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ ഫലപ്രദമായ ഒരു കോൺഫറൻസ്‌ നടത്തുവാൻ ഏവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് മാർ നിക്കളാവോസ് ഉദ്ബോധിപ്പിച്ചു.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിന് വരുന്ന ആഴ്ചകളിൽ വിവിധ കമ്മിറ്റികൾ രൂപപ്പെടുത്തുന്നതാണെന്ന് ഫാ. അബു പീറ്റർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ) 914 806 4595, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി) 516 439 9087.

Print Friendly, PDF & Email

Leave a Comment

More News