ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 19 തിങ്കള്‍)

ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും

കന്നി: നിങ്ങൾക്ക് ഇന്നൊരു നല്ല ദിവസമായിരിക്കും. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും.

തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.

വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുകൂലമല്ലാത്തതിനാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കുക.

ധനു: നിങ്ങൾക്ക് ഇന്ന് വളരെ സന്തോഷമുള്ള ദിനമായിരിക്കും. നിങ്ങളില്‍ പലര്‍ക്കും ജീവിതത്തിന്‍റെ കേന്ദ്രബിന്ദു വിനോദമാണ്. അതുതന്നെയാണ് ഇന്ന് നിങ്ങള്‍ ലക്ഷ്യമിടാന്‍ പോകുന്നത്. പലതുറകളിലും പെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം നിങ്ങളെ സന്തുഷ്‌ടനാക്കും. തൊഴില്‍രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള നിങ്ങളുടെ ഉന്മേഷവും ഊർജ്ജവും വര്‍ധിപ്പിക്കും. ബ്ലോഗിങ്ങില്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.

മകരം: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു തികഞ്ഞ ചിത്രം പോലെയാണ്. സാമ്പത്തിക കാര്യമായാലും കുടുംബജീവിതമായാലും തൊഴില്‍ ജീവിതമായാലും സുഗമമായി മുന്നോട്ട് പോകും. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവും നുതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ ഇന്ന് വ്യാപൃതനാകും. ചിന്തകള്‍ വാക്കുകളില്‍ കുറിച്ചിടുന്നതും, സൃഷ്‌ടിപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതും, ആവര്‍ത്തന വിരസമായ ജീവിതക്രമത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവെക്കുക. ദഹനക്കേടിന്‍റേയും വായുകോപത്തിന്‍റേയും പ്രശ്‌നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കരണമാകും. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.

മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ല നിലയിലല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള ശീതസമരം സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം. കാരണം, നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്ടം വന്നുചേരാനുള്ള സാധ്യതയുണ്ട്.

മേടം: ഈ ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താത്പര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള സുഭിക്ഷവും ആനന്ദദായകവുമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കുവാനും ഇടവരും.

മിഥുനം: ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഊര്‍ജ്ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ നിങ്ങള്‍ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാനും കഴിയും. വളരെ കഠിനമായ ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം നിങ്ങള്‍ക്ക് ലഭ്യമാക്കും.

കര്‍ക്കടകം: ഇന്ന് കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് നല്‍കിയേക്കില്ല, അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിലെ അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.

Print Friendly, PDF & Email

Leave a Comment

More News