പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി അദ്ധ്യക്ഷന്‍ നദ്ദയുമായി കൂടിക്കാഴ്ച നടത്തി; ഇന്ന് ബിജെപിയിൽ ചേർന്നേക്കും

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തിങ്കളാഴ്ച ഡൽഹിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരും.

തിങ്കളാഴ്ച ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സിംഗ് ബിജെപിയിൽ ചേരുമെന്ന് പിഎൽസി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ അറിയിച്ചു.

80 കാരനായ സിംഗ് താൻ പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനെയും (പിഎൽസി) ബിജെപിയിൽ ലയിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്ന് കോൺഗ്രസ് വിട്ടതിന് ശേഷം സിംഗ് കഴിഞ്ഞ വർഷം പിഎൽസി ആരംഭിച്ചിരുന്നു. ബി.ജെ.പി.യുമായും സുഖ്‌ദേവ് സിംഗ് ധിൻഡ്‌സയുടെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളും (സംയുക്) സഖ്യത്തിലാണ് പിഎൽസി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാല്‍, അതിന്റെ സ്ഥാനാർത്ഥികൾക്ക് ആർക്കും വിജയം കണ്ടെത്താനായില്ല. സിംഗ് തന്നെ സ്വന്തം തട്ടകമായ പട്യാല അർബനിൽ നിന്ന് തോറ്റു.

നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് അടുത്തിടെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു.

സെപ്തംബർ 12-ന് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമഗ്രവികസനത്തിനുള്ള ഭാവി റോഡ്മാപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ താൻ വളരെ ഫലപ്രദമായ ചർച്ച നടത്തിയെന്ന് സിംഗ് പറഞ്ഞു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പഴയ പട്യാല രാജകുടുംബത്തിന്റെ പിൻഗാമിയാണ്.

Print Friendly, PDF & Email

Leave a Comment

More News